റാലി നടത്തിയ നൂറോളം പേര്‍ക്കുനേരെ നിറയൊഴിച്ച് താലിബാൻ.

Anjana

നൂറോളം പേര്‍ക്കുനേരെ നിറയൊഴിച്ച് താലിബാൻ
നൂറോളം പേര്‍ക്കുനേരെ നിറയൊഴിച്ച് താലിബാൻ
Photo Credit: Reuters

കാബൂൾ: അഫ്ഗാനിസ്താനിലെ സ്ത്രീകൾക്ക് മതമനുവദിക്കുന്ന സ്വാതന്ത്ര്യവും സർക്കാർ ജീവനക്കാർക്ക് പൊതുമാപ്പും പ്രഖ്യാപിച്ച താലിബാൻ തൊട്ടുപിന്നാലെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണ്. ചൊവ്വാഴ്ചയാണ് സ്ത്രീകൾക്ക് അവകാശങ്ങളിൽ ഉറപ്പ് നൽകിയത്. എന്നാൽ അന്നു തന്നെ മുഖംമറയ്ക്കാതെ റോഡിലിറങ്ങിയ ഒരു സ്ത്രീയെ വെടിവെച്ചു കോലപ്പെടുത്തിയിരുന്നു. കാബൂളിൽ പുറത്തിറങ്ങിയ സ്ത്രീകളെ  അക്രമിക്കുകയും ചെയ്തിരുന്നു.

ചഹർ കിന്ദിലെ വനിതാ ഗവർണറായ സലിമ മസാരിയെ താലിബാൻ സംഘം പിടികൂടി. ഇവരെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. പഴയ സർക്കാർജീവനക്കാരെ അന്വേഷിച്ച് സംഘം തെരുവിൽ അലയുന്നതായി പ്രാദേശികമാധ്യമങ്ങൾ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജലാലാബാദിൽ ദേശീയപതാക പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം നടത്തിയ മൂന്നുപേരെ വെടിവെച്ചുകൊന്നു. റാലി നടത്തിയ നൂറോളം പേര്‍ക്കുനേരെ നിറയൊഴിച്ചു. മാധ്യമപ്രവർത്തകരെ മർദിച്ചതായും,അഫ്ഗാൻ സൈന്യത്തിലെ നാലുപേരെ വെടിവെച്ചു കോലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

Story highlight: Taliban opened fire on about 100 protesters.