താലിബാന്റെ മുതിർന്ന നേതാവ് അബ്ദുൾ ഖനി ബറാദർ വെടിയേറ്റ് മരിച്ചെന്ന വാർത്തകൾ തള്ളി അദ്ദേഹത്തിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടു.
മുതിർന്ന താലിബാൻ നേതാവും അഫ്ഗാൻ ഉപ പ്രധാനമന്ത്രിയുമായ അബ്ദുൾ ഖനി ബറാദർ തനിക്ക് വെടിയേറ്റിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും പറയുന്ന ശബ്ദ സന്ദേശമാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
യാത്രയിലായിരുന്ന തന്റെ അസാന്നിധ്യം മുതലെടുത്ത് മാധ്യമങ്ങൾ വ്യാജ വാർത്ത സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ശബ്ദസന്ദേശത്തിൽ പറഞ്ഞു. കൂടാതെ ഇത്തരം കിംവദന്തികൾ വിശ്വസിക്കരുതെന്നും താനും അണികളും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. അഫ്ഗാൻ പാർലമെന്റ് കൊട്ടാരത്തിൽ നടന്ന ചർച്ചയ്ക്കിടയിൽ അബ്ദുൾ ഖനി ബറാദറിന് വെടിയേറ്റെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Story Highlights: Taliban Leader Mullah Baradar releases audio which confirms that he is alive.