ദേശീയപതാകയുമായി അഫ്ഗാനിസ്താനിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച ജനങ്ങൾക്കുനേരെ വെടിയുതിർത്ത് താലിബാൻ. സംഭവത്തെ തുടർന്ന് രണ്ടുപേർ മരണപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
അസദാബാദ്, ജലാലാബാദ് എന്നിവിടങ്ങളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളെയാണ് താലിബാൻ സൈന്യം നേരിട്ടത്. അസദാബാദിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒത്തുചേർന്ന നാട്ടുകാർക്കുനേരെ ഉണ്ടായ താലിബാൻ വെടിവയ്പ്പിനെ തുടർന്ന് രണ്ടുപേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ജനക്കൂട്ടത്തിലെ ഒരാൾ കത്തികൊണ്ട് താലിബാൻ സംഘത്തെ ആക്രമിച്ചതിനാലാണ് വെടിയുതിർത്തതെന്ന് താലിബാൻ വിശദീകരിച്ചു. എന്നാൽ താലിബാൻ സൈന്യം അഫ്ഗാൻ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച ജലാലാബാദിലെ നാട്ടുകാർക്കുനേരെയും വെടിവച്ചതായി അല്ജസീറയുടെ റിപ്പോര്ട്ടില് പറയുന്നു
.ഇതിൽ ഒരു കുട്ടിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് തലസ്ഥാനമായ കാബൂളിലും ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Story highlight : Taliban fired on Independence Day celebrations.