അതിഷിയുടെ നിയമനം: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സ്വാതി മാലിവാള്‍

Anjana

Swati Maliwal criticizes Atishi

അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സ്വാതി മാലിവാള്‍ രംഗത്തെത്തി. അതിഷിയെ ഡമ്മി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് രാജ്യ സുരക്ഷയെക്കുറിച്ച് പോലും ആശങ്കയുണ്ടാക്കുന്നുവെന്ന് സ്വാതി സൂചിപ്പിച്ചു. പാര്‍ലമെന്റ് ആക്രമണകേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ രക്ഷിക്കാന്‍ പോരാടിയ കുടുംബമാണ് അതിഷിയുടേതെന്നും അവര്‍ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഫ്‌സല്‍ ഗുരുവിനെ രക്ഷിക്കുന്നതിനായി അതിഷിയുടെ മാതാപിതാക്കള്‍ രാഷ്ട്രപതിയ്ക്ക് നല്‍കിയതെന്ന് പറയപ്പെടുന്ന ഒരു നിവേദനവും സ്വാതി മാലിവാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അഫ്‌സല്‍ ഗുരു നിരപരാധിയാണെന്നും അയാള്‍ക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും വാദിച്ച മാതാപിതാക്കളുടെ മകളാണ് അതിഷിയെന്നും സ്വാതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്നതാണെന്നും അവര്‍ പ്രതികരിച്ചു.

സ്വാതിയുടെ ആരോപണം സജീവ ചര്‍ച്ചയായതോടെ അവര്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. സ്വാതി മാലിവാള്‍ ഇപ്പോള്‍ ബിജെപി എഴുതിയ സ്‌ക്രിപ്റ്റാണ് ഉറക്കെ വായിക്കുന്നതെന്നും അവര്‍ രാജിവയ്ക്കണമെന്നും മുതിര്‍ന്ന എഎപി നേതാവ് ദിലീപ് പാണ്‌ഢെ ആവശ്യപ്പെട്ടു. ഇടത് ആക്ടിവിസ്റ്റുകളായ അതിഷിയുടെ മാതാപിതാക്കളുടെ നിലപാടുകളെച്ചൊല്ലി ബിജെപി മുന്‍പ് അതിഷിയ്‌ക്കെതിരെ നിരന്തരം പ്രചാരണങ്ങള്‍ നടത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്.

  ഛത്തീസ്ഗഡിലെ മാധ്യമപ്രവർത്തകന്റെ കൊലപാതകം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തുന്നത് അതിക്രൂരമായ വിവരങ്ങൾ

Story Highlights: AAP MP Swati Maliwal criticizes Atishi’s appointment as Delhi CM, citing national security concerns due to her family’s alleged support for Afzal Guru.

Related Posts
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ ആധാർ: എഎപി എംഎൽഎമാർക്കെതിരെ സ്മൃതി ഇറാനിയുടെ ആരോപണം
Fake Aadhaar Card Scam

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതിൽ എഎപി എംഎൽഎമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബിജെപി Read more

ഡൽഹി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ മലിന ജലം ഒഴിച്ച് പ്രതിഷേധിച്ച് എംപി സ്വാതി മലിവാൾ
Delhi water crisis protest

ഡൽഹിയിലെ ജലപ്രതിസന്ധിക്കെതിരെ ആം ആദ്മി പാർട്ടി എംപി സ്വാതി മലിവാൾ അസാധാരണ പ്രതിഷേധം Read more

  യുഡിഎഫുമായി കൈകോർക്കുമെന്ന് പി.വി അൻവർ; പിണറായിസം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് വ്യക്തമാക്കി
കള്ളപ്പണ കേസ്: രണ്ട് വർഷത്തിന് ശേഷം സത്യേന്ദ്ര ജെയിന് ജാമ്യം
Satyendar Jain bail

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദ്ര ജെയിന് ഡല്‍ഹി Read more

ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആം ആദ്മി പാർട്ടി; ഇന്ത്യ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തും
AAP Jharkhand elections

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ, സംസ്ഥാനത്ത് Read more

മോദി രാജ്യം ഭരിക്കുന്നത് സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം; അരവിന്ദ് കെജ്‌രിവാള്‍
Kejriwal Modi central agencies

പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ Read more

കെജ്രിവാളിനെതിരെ തിരിക്കാൻ ശ്രമം; അനുഭവങ്ങൾ തുറന്നുപറഞ്ഞ് മനീഷ് സിസോദിയ
Manish Sisodia Kejriwal arrest

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ശേഷം അരവിന്ദ് കെജ്രിവാളിനെതിരെ തിരിക്കാനുള്ള ശ്രമങ്ങൾ നടന്നതായി മനീഷ് Read more

ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ആറംഗ മന്ത്രിസഭ രൂപീകരിക്കും
Atishi Delhi Chief Minister

ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് വൈകിട്ട് 4:30ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ Read more

  ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ ആധാർ: എഎപി എംഎൽഎമാർക്കെതിരെ സ്മൃതി ഇറാനിയുടെ ആരോപണം
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം
Atishi Delhi Chief Minister

ഡൽഹിയിലെ പുതിയ എഎപി സർക്കാരിൽ അതിഷി മുഖ്യമന്ത്രിയാകും. നിലവിലെ നാല് മന്ത്രിമാർ തുടരുമെന്നും Read more

അരവിന്ദ് കെജ്രിവാൾ രാജിവച്ചു; അതിഷി ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി
Arvind Kejriwal resignation

അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ആം ആദ്മി പാർട്ടി അതിഷിയെ Read more

കെജ്രിവാളിന്റെ രാജി പ്രഖ്യാപനം: ‘നാടകം’ എന്ന് ബിജെപി; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
Kejriwal resignation announcement

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി രൂക്ഷ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക