അതിഷിയുടെ നിയമനം: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സ്വാതി മാലിവാള്‍

Anjana

Swati Maliwal criticizes Atishi

അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സ്വാതി മാലിവാള്‍ രംഗത്തെത്തി. അതിഷിയെ ഡമ്മി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് രാജ്യ സുരക്ഷയെക്കുറിച്ച് പോലും ആശങ്കയുണ്ടാക്കുന്നുവെന്ന് സ്വാതി സൂചിപ്പിച്ചു. പാര്‍ലമെന്റ് ആക്രമണകേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ രക്ഷിക്കാന്‍ പോരാടിയ കുടുംബമാണ് അതിഷിയുടേതെന്നും അവര്‍ ആരോപിച്ചു.

അഫ്‌സല്‍ ഗുരുവിനെ രക്ഷിക്കുന്നതിനായി അതിഷിയുടെ മാതാപിതാക്കള്‍ രാഷ്ട്രപതിയ്ക്ക് നല്‍കിയതെന്ന് പറയപ്പെടുന്ന ഒരു നിവേദനവും സ്വാതി മാലിവാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അഫ്‌സല്‍ ഗുരു നിരപരാധിയാണെന്നും അയാള്‍ക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും വാദിച്ച മാതാപിതാക്കളുടെ മകളാണ് അതിഷിയെന്നും സ്വാതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്നതാണെന്നും അവര്‍ പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വാതിയുടെ ആരോപണം സജീവ ചര്‍ച്ചയായതോടെ അവര്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. സ്വാതി മാലിവാള്‍ ഇപ്പോള്‍ ബിജെപി എഴുതിയ സ്‌ക്രിപ്റ്റാണ് ഉറക്കെ വായിക്കുന്നതെന്നും അവര്‍ രാജിവയ്ക്കണമെന്നും മുതിര്‍ന്ന എഎപി നേതാവ് ദിലീപ് പാണ്‌ഢെ ആവശ്യപ്പെട്ടു. ഇടത് ആക്ടിവിസ്റ്റുകളായ അതിഷിയുടെ മാതാപിതാക്കളുടെ നിലപാടുകളെച്ചൊല്ലി ബിജെപി മുന്‍പ് അതിഷിയ്‌ക്കെതിരെ നിരന്തരം പ്രചാരണങ്ങള്‍ നടത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്.

Story Highlights: AAP MP Swati Maliwal criticizes Atishi’s appointment as Delhi CM, citing national security concerns due to her family’s alleged support for Afzal Guru.

Leave a Comment