സ്വാസികയും പ്രേം ജേക്കബും ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചു. തമിഴ് ആചാരപ്രകാരം നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വിവാഹ വാർഷികത്തോടനുബന്ധിച്ച് തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചതായി ഇരുവരും വ്യക്തമാക്കി. ഷൂട്ട് ആണെങ്കിലും ശരിക്കുമൊരു കല്യാണമായി തോന്നിയെന്നും ഇരുവരും കൂട്ടിച്ചേർത്തു.
‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ അഭിനയിക്കവേയാണ് പ്രേമും സ്വാസികയും തമ്മിൽ സൗഹൃദത്തിലാകുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഒരു വർഷം വളരെ പെട്ടെന്ന് കടന്നുപോയെന്നും ഈ വിവാഹ വാർഷികം മനോഹരമാക്കിത്തീർത്ത എല്ലാവർക്കും നന്ദിയുണ്ടെന്നും പ്രേം ജേക്കബ് കുറിച്ചു.
നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേർന്നത്. സ്വാസികയുടെയും പ്രേമിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു. തമിഴിൽ സ്വാസിക അഭിനയിച്ച ‘ലബ്ബർ പന്ത്’ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിലെ സ്വാസികയുടെ പ്രകടനത്തിന് നിരവധി പ്രശംസകൾ ലഭിച്ചു. ആരാധകർ ഏറെയുള്ള താരമാണ് സ്വാസിക. സ്വാസികയുടെ സോഷ്യൽമീഡിയയിൽ വരുന്ന ഫോട്ടോസിനും വീഡിയോക്കും ഏറെ ആരാധകർ ആണുള്ളത്.
Story Highlights: Actress Swasika and Prem Jacob celebrated their first wedding anniversary with a traditional Tamil ceremony.