സുരേഷ് ഗോപിക്കെതിരെ പുതിയ കേസ്; ‘ഒറ്റതന്ത’ പരാമർശത്തിൽ ചേലക്കര പൊലീസ് നടപടി

നിവ ലേഖകൻ

Updated on:

Suresh Gopi ottathantha case

പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ, ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കോൺഗ്രസ് നേതാവ് വി ആർ അനൂപ് നൽകിയ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ന് 12. 30ന് സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അനൂപിന്റെ മൊഴി രേഖപ്പെടുത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് കേസെടുത്ത് മുമ്പോട്ട് പോകുക.

— wp:paragraph –> കഴിഞ്ഞ ദിവസം ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായ ബാലകൃഷ്ണന്റെ പ്രചാരണത്തിന് എത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വേദിയിൽ ഒറ്റതന്ത പരാമർശം നടത്തിയിരുന്നു. തൃശൂർപൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ തയ്യാറുണ്ടോ. . ? എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. ഇത് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്.

— /wp:paragraph –> ഒറ്റ തന്ത പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി തന്തയ്ക്ക് പറഞ്ഞതിന് മറുപടിയില്ലെന്നും സാധാരണ തന്തയ്ക്ക് പറഞ്ഞാൽ തന്തയുടെ തന്തയ്ക്കാണ് പറയണ്ടതെന്നും എന്നാൽ അത് പറയുന്നില്ലെന്നുമായിരുന്നു എം വി ഗോവിന്ദൻ പ്രസ്താവനയ്ക്ക് നൽകിയ മറുപടി.

അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നും അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. Story Highlights: Suresh Gopi faces new case for ‘ottathantha’ remark in Chelakkara, Congress leader files complaint

Related Posts
തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം നാളെ അവസാനിക്കും
Local body elections

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിരുവനന്തപുരം മുതൽ എറണാകുളം Read more

2029-ൽ കേരളം ഭരിക്കുന്നത് ബിജെപി; 40 സീറ്റുകളിൽ വിജയിക്കുമെന്നും പി.സി. ജോർജ്
Kerala BJP Victory

2029-ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പി.സി. ജോർജ് പ്രസ്താവിച്ചു. പൂഞ്ഞാർ, പാലാ Read more

പിണറായിക്കും ബിജെപിക്കുമെതിരെ വി.ഡി. സതീശൻ; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
V.D. Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് Read more

രാഹുലിനെ ഒളിപ്പിച്ചതെവിടെ? കോൺഗ്രസ് വ്യക്തമാക്കണം; ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ്
Rahul Mamkoottathil arrest

രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിപ്പിച്ചതെവിടെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഇൻഡിഗോ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സർക്കാരിന് തിരിച്ചടിയാണെന്ന് ബിജെപി നേതാവ് കെ. Read more

രാഹുലിന് ഒളിവിൽ പോകാൻ സംരക്ഷണമൊരുക്കുന്നത് കോൺഗ്രസ്; അറസ്റ്റ് വൈകുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി
Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു. രാഹുലിന് ഒളിവിൽ Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കില്ലെന്ന് സുരേഷ് ഗോപി
Local Body Elections

തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണ വിഷയമാക്കില്ലെന്ന് സുരേഷ് ഗോപി. ശബരിമലയിലെ അടിസ്ഥാന Read more

രാഹുൽ വിഷയത്തിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി Read more

തൃശ്ശൂരിൽ ഖുശ്ബുവിന്റെ റോഡ് ഷോ റദ്ദാക്കി; കാരണം വിമാന പ്രതിസന്ധി
BJP election campaign

തൃശ്ശൂരിൽ ബിജെപി നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഖുശ്ബു പങ്കെടുക്കില്ല. ഇൻഡിഗോ വിമാനത്തിന്റെ Read more

പുടിന്റെ വിരുന്നിൽ പങ്കെടുത്തതിൽ തരൂരിന് അതൃപ്തി; ഹൈക്കമാൻഡിന് അതൃപ്തി
Shashi Tharoor Putin dinner

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ Read more

Leave a Comment