Headlines

Politics

ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുൻ മന്ത്രി ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ജെ.ബി. പർദിവാൽ, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവർ ഉൾപ്പെട്ട ബെഞ്ചിനു മുമ്പാകെയാണ് കേസ് ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ബെഞ്ചിന് നേതൃത്വം നൽകിയിരുന്ന ജസ്റ്റിസ് സി.ടി. രവികുമാർ, ഹർജി താൻ പരിഗണിക്കാതിരിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ, തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും ആയിരുന്നു ഒന്നും രണ്ടും പ്രതികൾ. കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ആന്റണി രാജു ഉൾപ്പെടെ നൽകിയ ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഹർജി അടുത്ത വർഷം ജനുവരി 5 വരെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നായിരുന്നു ജസ്റ്റിസ് രവികുമാറിന്റെ നിരീക്ഷണം. ജനുവരി അഞ്ചിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്നത്.

Story Highlights: Supreme Court to consider alleged evidence tampering case against former minister Antony Raju

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ

Related posts

Leave a Reply

Required fields are marked *