സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീം കോടതി

Anjana

Updated on:

Siddique Kappan bail conditions
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് നൽകി. ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഈ നടപടി സ്വീകരിച്ചത്. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയാണ് ഇളവ് ചെയ്തത്. വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യവ്യവസ്ഥകളിൽ ഇളവ് വേണമെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. ഹാഥ്‌റസിലെ ബലാത്സംഗക്കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മധുര ടോൾ പ്ലാസയിൽ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കാറിൽ ഒപ്പം സഞ്ചരിച്ചവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. വർഗീയ കലാപമുണ്ടാക്കൽ, സൗഹൃദ അന്തരീക്ഷം തകർക്കൽ, ഗൂഢാലോചന എന്നിവ ചേർത്ത് യുഎപിഎ ചുമത്തി. യുഎപിഎ കേസിൽ സെപ്തംബർ 9ന് സുപ്രീം കോടതിയും ഇഡി കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഡിസംബർ 23നുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 2നാണ് കാപ്പൻ ജയിൽമോചിതനായത്. പൊലീസ് പിടിച്ചെടുത്ത രേഖകൾ തിരികെ നൽകണമെന്ന് സിദ്ദിഖ് കാപ്പൻ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും പാസ്പോർട്ട് അടക്കമുള്ള രേഖകൾ കൈവശം ഇല്ലെന്ന് യുപി പൊലീസ് കോടതിയിൽ വ്യക്തമാക്കി. മൊബൈൽഫോൺ വിട്ട്നൽകാനാവില്ലെന്നും യുപി പൊലീസ് അറിയിച്ചു.
  പെരിയ കേസ്: സിബിഐ കോടതി വിധി അന്തിമമല്ല, കോൺഗ്രസിന്റെ അക്രമം മറച്ചുവെക്കാനുള്ള ശ്രമം - ഇ.പി. ജയരാജൻ
Story Highlights: Supreme Court relaxes bail conditions for journalist Siddique Kappan, removing requirement to appear at police station weekly
Related Posts
ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ മാനസികാരോഗ്യം സാധാരണം, സുപ്രീം കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു
Jisha murder case mental health report

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ മാനസികാരോഗ്യ നില സാധാരണമാണെന്ന് മെഡിക്കൽ Read more

തൃശൂർ പൂരം: ആന എഴുന്നള്ളിപ്പ് നിയന്ത്രണം സ്റ്റേ ചെയ്ത് സുപ്രീംകോടതി
Thrissur Pooram elephant parade

തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  മുസ്ലിം ലീഗ് വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങി: മലപ്പുറം സിപിഐഎം സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Hema Committee Report Supreme Court

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് Read more

ഓർത്തഡോക്സ്-യാക്കോബായ തർക്കം: സുപ്രീംകോടതി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
Orthodox-Jacobite church dispute

കേരളത്തിലെ ഓർത്തഡോക്സ്-യാക്കോബായ പള്ളി തർക്കത്തിൽ സുപ്രീംകോടതി പുതിയ നിർദ്ദേശങ്ងൾ നൽകി. തർക്കത്തിലുള്ള ആറ് Read more

സെമിത്തേരി തുറന്നുനൽകൽ: ഉത്തരവ് പരിഷ്കരിക്കണമെന്ന് ഓർത്തഡോക്സ് സഭ സുപ്രീംകോടതിയിൽ
Orthodox Church cemetery access

ഓർത്തഡോക്സ് സഭ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. യാക്കോബായ വിഭാഗത്തിന് സെമിത്തേരികൾ തുറന്നുനൽകണമെന്ന ഉത്തരവ് Read more

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നു
Dr. Vandana Das murder case

ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി Read more

  പെരിയ കേസ്: സിപിഎം-കോൺഗ്രസ് കള്ളക്കളി ആരോപിച്ച് കെ സുരേന്ദ്രൻ; തൃശൂർ കേക്ക് വിവാദത്തിലും പ്രതികരണം
ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി പൂജ മാറ്റം: സുപ്രീംകോടതി നോട്ടീസ് നൽകി
Guruvayur Temple Ekadashi Pooja

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് Read more

നടി ആക്രമണ കേസ്: മെമ്മറി കാർഡ് വിവാദത്തിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
actress assault case memory card

കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. മെമ്മറി കാർഡ് തുറന്നുപരിശോധിച്ചതിൽ Read more

കെല്‍ട്രോണ്‍ മാധ്യമ കോഴ്സുകള്‍: പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Keltron media courses

കെല്‍ട്രോണ്‍ മാധ്യമ കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ബിരുദ യോഗ്യതയുള്ളവര്‍ക്ക് Read more

ഓർത്തഡോക്സ്-യാക്കോബായ തർക്കം: പള്ളികളുടെ ഭരണം കൈമാറാൻ സുപ്രീംകോടതി നിർദേശം
Orthodox-Jacobite church dispute

ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സുപ്രീംകോടതി ഇടപെട്ടു. യാക്കോബായ സഭയുടെ പള്ളികൾ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് Read more

Leave a Comment