ന്യൂനപക്ഷ സ്കോളർഷിപ്പ് ; വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി

Anjana

minority scholarship case
minority scholarship case

ന്യൂനപക്ഷ സ്കോളർഷിപ്പ് കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല. സ്കോളർഷിപ്പിൽ ഉള്ള 80:20 അനുപാതം റദ്ദാക്കി കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

ഹർജി പരിഗണിച്ച് വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഉന്നയിച്ച ആവശ്യം.ഇത് നിരസിച്ച കോടതി കേസിലെ കക്ഷിക്കാർക്ക് നോട്ടീസ് അയച്ചു. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 80 :20  അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിൽ സ്കോളർഷിപ്പ് വിതരണം ചെയ്യാനായിരുന്നു കോടതിവിധി. 

സ്കോളർഷിപ്പ് തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യം നൽകുന്നത് വിവേചനം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.എന്നാൽ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്കോളർഷിപ്പ് നൽകിയാൽ അത് കിട്ടേണ്ടവർക്ക് കിട്ടില്ല എന്നായിരുന്നു സംസ്ഥാന സർക്കാരിൻറെ വാദം.

80 :20 വാദം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചതിന് സിറോ മലബാർ സഭ പ്രതിഷേധം അറിയിച്ചിരുന്നു.

എല്ലാവർക്കും തുല്യനീതി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്നായിരുന്നു സഭയുടെ വാദം.

Story highlight : Supreme court doesn’t stay highcourt verdict on minority scholarship