ക്രിസ്മസ്-പുതുവത്സര കാലഘട്ടത്തിൽ വിപണിയിൽ ഇടപെടാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സപ്ലൈകോയുടെ ക്രിസ്മസ് ഫെയറുകൾ പ്രവർത്തനം ആരംബിച്ചു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്നു മുതൽ ഡിസംബർ 30 വരെ എല്ലാ ജില്ലകളിലും ഈ ഫെയറുകൾ പ്രവർത്തിക്കും.
സബ്സിഡി സാധനങ്ങൾക്കൊപ്പം ശബരിയുടെയും മറ്റ് ബ്രാൻഡഡ് ഉൽപ്പന്നങ്ളുമാണ് ഫെയറുകളിൽ ലഭ്യമാകുന്നത്. വൻ വിലക്കുറവും ആകർഷകമായ ഓഫറുകളുമായാണ് സപ്ലൈകോ ക്രിസ്മസ് ഫെയറുകൾ ആരംഭിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലെയും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പർ മാർക്കറ്റുകൾ ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. 13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോ നൽകുന്നത്.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് ലഭ്യമാണ്. ആദ്യ ദിനം തന്നെ ജനങ്ങൾക്കിടയിൽ ക്രിസ്മസ് ഫെയറുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്ക് 2:30 മുതൽ 4 വരെ ഫ്ലാഷ് സെയിൽ നടത്തും. ഈ സമയത്ത് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള ഓഫറിനേക്കാൾ 10% വരെ അധിക വിലക്കുറവ് ലഭ്യമാകും. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയറുകളുടെ പ്രവർത്തന സമയം.
Story Highlights: Supplyco launches Christmas-New Year Fair with massive discounts and offers across Kerala