സുനിത വില്യംസും സംഘവും ഭൂമിയിൽ തിരിച്ചെത്തി

നിവ ലേഖകൻ

Sunita Williams

സ്പേസ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിൽ നിന്ന് സുനിത വില്യംസ് ഉൾപ്പെടെയുള്ള നാല് ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഭൂമിയിലെത്തിയ സന്തോഷം പ്രകടമാക്കിയ യാത്രികരെ ആദ്യം നിവർന്ന് നിർത്തിയ ശേഷം സ്ട്രെച്ചറിലേക്ക് മാറ്റി. റിക്കവറി കപ്പലിലെത്തിച്ച പേടകത്തിൽ നിന്നാണ് ഓരോരുത്തരെയും പുറത്തെത്തിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട് പലപ്പോഴും അനുഭവപ്പെടാറുണ്ട്. പുറത്തെത്തിച്ച നാലംഗസംഘത്തിലും ഈ ബുദ്ധിമുട്ട് പ്രകടമായിരുന്നു. മറ്റുള്ളവരുടെ സഹായത്തോടെയാണ് ഇവർ നിവർന്ന് നിന്നത്.

നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ഹെലികോപ്ടറിൽ തീരത്തെത്തിച്ച ശേഷം വിമാനമാർഗം ഹൂസ്റ്റണിലെത്തിക്കുന്ന യാത്രികരെ വിശദമായ വൈദ്യപരിശോധനകൾക്ക് വിധേയമാക്കും. ഭൂമിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സുനിതയ്ക്കും ബുച്ചിനും ഒപ്പം സഹയാത്രികർക്കും ഒരുപാട് സമയമെടുക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.

  എംജി സർവകലാശാലയിൽ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു

നിക്ക് ഹേഗിനെയാണ് ആദ്യം പുറത്തെത്തിച്ചത്. തുടർന്ന് അലക്സാണ്ടർ ഗോർബുനോവിനെയും, സുനിത വില്യംസിനെയും, ഒടുവിൽ ബുച്ച് വിൽമോറിനെയും പുറത്തെത്തിച്ചു.

Story Highlights: Sunita Williams and her team returned to Earth from the Crew Dragon spacecraft.

Related Posts
സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും; ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തും
Sunita Williams India visit

ഒമ്പത് മാസത്തെ ബഹിരാകാശ നിലയവാസത്തിന് ശേഷം സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും. ഐഎസ്ആർഒയിലെ Read more

ടെക്നോപാർക്കിലെ ഹെക്സ് 20 ന്റെ ഉപഗ്രഹം സ്പേസ് എക്സ് റോക്കറ്റിൽ വിക്ഷേപിച്ചു
Hex20

തിരുവനന്തപുരം ടെക്നോപാർക്കിലെ ഹെക്സ് 20 എന്ന സ്റ്റാർട്ടപ്പ് കമ്പനി സ്വന്തമായി നിർമ്മിച്ച ചെറു Read more

സുനിത വില്യംസിനും ബുച്ച് വിൽമോറിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം
Sunita Williams

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ Read more

  ദുബായ് വിമാനത്താവളത്തിൽ ഇന്ത്യൻ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു
ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുനിത വില്യംസ് തിരിച്ചെത്തി
Sunita Williams

എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിത വില്യംസ് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഭൂമിയിൽ Read more

സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തി
Sunita Williams

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ Read more

സുനിതയും സംഘവും തിരിച്ചെത്തി; ഡോൾഫിനുകളുടെ സ്വാഗതം
Sunita Williams

ഒൻപത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തി. Read more

ക്രൂ-9 വിജയം: ഇലോൺ മസ്കിൽ നിന്ന് അഭിനന്ദന പ്രവാഹം
SpaceX Crew-9

സ്പേസ് എക്സിന്റെ ക്രൂ-9 ദൗത്യം വിജയകരമായി പൂർത്തിയാക്കി. സുനിത വില്യംസും സംഘവും ഭൂമിയിൽ Read more

  അട്ടപ്പാടിയിൽ കാട്ടാനാക്രമണം: കാളിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
ഒൻപത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തി
Sunita Williams

എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപത് മാസങ്ങൾക്ക് Read more

സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്തി; ജന്മനാട്ടിൽ ആഘോഷം
Sunita Williams

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്തി. ജന്മനാടായ Read more

സുനിത വില്യംസ് ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തി
Sunita Williams

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും സംഘവും ഭൂമിയിൽ തിരിച്ചെത്തി. Read more

Leave a Comment