Headlines

Crime News

സുഭദ്ര കൊലപാതകം: പ്രതികൾ കർണാടകയിൽ നിന്ന് പിടിയിൽ

സുഭദ്ര കൊലപാതകം: പ്രതികൾ കർണാടകയിൽ നിന്ന് പിടിയിൽ

ആലപ്പുഴ കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ പ്രതികളായ നിധിൻ മാത്യൂസും ശർമിളയും കർണാടകയിലെ മണിപ്പാലിൽ നിന്ന് പിടിയിലായി. പ്രതികൾ രണ്ടുദിവസം മുൻപ് വരെ ഉടുപ്പിയിൽ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നാളെ വെളുപ്പിനോടെ ഇവരെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുഭദ്രയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് മുൻപ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നതായി പൊലീസ് കണ്ടെത്തി. സ്വർണവും പണവും മോഹിച്ചാണ് കടവന്ത്രക്കാരിയായ സുഭദ്രയെ ശർമിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടിൽ എത്തിച്ചതെന്ന് പൊലീസ് കരുതുന്നു. എല്ലാം തട്ടിയെടുക്കാൻ സുഭദ്രയെ കൊല്ലണമെന്ന് നേരത്തെ തന്നെ പ്രതികൾ ഉറപ്പിച്ചിരുന്നു.

ആഗസ്റ്റ് 10 ന് നാടുവിട്ട പ്രതികൾ വീണ്ടും അതേ മാസം 24 ന് മടങ്ങിയെത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയില്ല. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ താമസിച്ചിരുന്ന സുഭദ്രയുടെ (73) മൃതദേഹമാണ് ആലപ്പുഴ കലവൂരിലെ ശർമിളയുടെയും മാത്യുസിന്റെയും വാടകവീട്ടിലെ വളപ്പിൽ നിന്ന് കണ്ടെത്തിയത്. ആഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.

Story Highlights: Suspects in Subhadra murder case arrested in Manipal, Karnataka

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി
ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു

Related posts

Leave a Reply

Required fields are marked *