വയനാട്ടിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി സുബൈദ ഉമ്മ വീണ്ടും രംഗത്തെത്തി. ഇത്തവണ തന്റെ ചായക്കടയില് നിന്നും ലഭിച്ച വരുമാനത്തില് നിന്ന് 10,000 രൂപയാണ് വയനാട്ടിലെ ഉരുള്പ്പൊട്ടല് ദുരിതബാധിതർക്കായി സുബൈദ ഉമ്മ സര്ക്കാരിന് നല്‍കിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് നേരിട്ട് തുക കൈമാറുകയായിരുന്നു.
2018-ലെ വെള്ളപ്പൊക്കത്തില് തന്റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തയാളാണ് സുബൈദ ഉമ്മ. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഇപ്പോൾ ഉപജീവനമാര്ഗം കണ്ടെത്തുന്നത്. അന്ന് ആടുകളെ വിറ്റ പണവും ഇന്ന് ചായക്കടയിലെ വരുമാനവും ദുരിതാശ്വാസത്തിനായി നല്കിയ സുബൈദ ഉമ്മയുടെ മാതൃകാപരമായ പ്രവൃത്തി ഏറെ ശ്രദ്ധ നേടി.
ചവറ എംഎല്എ സുജിത്ത് വിജയന്പിള്ളയാണ് സുബൈദ ഉമ്മയുടെ ഈ മഹനീയ പ്രവൃത്തിയെക്കുറിച്ചുള്ള വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയിൽ നിന്ന് കിട്ടിയ വരുമാനം കൈമാറിയ പള്ളിത്തോട്ടം സ്വദേശിനി സുബൈദ ഉമ്മയുടെ മാനുഷിക പ്രവൃത്തി സമൂഹത്തിന് മാതൃകയാണെന്ന് എംഎൽഎ തന്റെ കുറിപ്പിൽ പറഞ്ഞു.
Story Highlights: Subaidumma donates tea shop earnings to Wayanad flood relief fund
Image Credit: twentyfournews