കോവിഡ് വാക്സിനുകളായ ഫൈസർ, ആസ്ട്രസെനേക്ക സ്വീകരിച്ചവർക്ക് 10 ആഴ്ച കഴിയുമ്പോൾ രോഗപ്രതിരോധശേഷി 50 ശതമാനത്തോളം കുറയുമെന്ന് പഠനം. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വെളിപ്പെടുത്തൽ.
കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി കുറയുകയാണെങ്കിൽ ഈ വാക്സിനുകൾ ഫലപ്രദമാകുമോയെന്ന ആശങ്ക ഗവേഷകർ പങ്കുവച്ചു.
ഫൈസർ വാക്സിനാണ് ഇക്കാര്യത്തിൽ ആസ്ട്രസെനേക്കയെക്കാൾ പ്രതിരോധശേഷിയുള്ളതെന്ന് പഠനം തെളിയിച്ചു. 18 വയസ്സിന് മുകളിലുള്ള 600 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്.
എന്നാലും കോവിഡിന്റെ തീവ്രത കുറയ്ക്കാൻ വാക്സിനുകൾക്ക് ശേഷിയുണ്ടെന്ന് പഠനത്തിൽ പറയുന്നു.
അതേസമയം ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ ബൂസ്റ്റർ ഡോസുകൾ നൽകുമ്പോൾ മറ്റുള്ളവരെക്കാൾ പ്രതിരോധശേഷി വർധിച്ചതായും കണ്ടെത്തി.
Story Highlights: Studies says antibody level may decline in AstraZeneca and pfizer vaccine