കഞ്ചാവ് കത്തിക്കാൻ തീപ്പെട്ടി തേടി എക്സൈസ് ഓഫീസിൽ കയറിയ വിദ്യാർത്ഥികൾ പിടിയിൽ

നിവ ലേഖകൻ

students cannabis excise office

തൃശൂരിലെ സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് ടൂർ പോയ വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായ ഒരു സംഭവമാണ് ഉണ്ടായത്. കഞ്ചാവ് വലിക്കാനുള്ള വെപ്രാളത്തിൽ, അവർ എക്സൈസ് ഓഫീസിലേക്ക് കയറിപ്പോയി. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിന്റെ പുറകുവശത്തായിരുന്നു സംഭവം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടിയാണ് വിദ്യാർത്ഥികൾ എത്തിയത്. ‘ചേട്ടാ തീപ്പെട്ടിയുണ്ടോ? ‘ എന്ന ചോദ്യവുമായി അവർ ഓഫീസിലേക്ക് കയറി.

കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നതു കണ്ട് വർക്ക് ഷോപ്പ് ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. പിൻവശത്തു കൂടി കയറിയതിനാൽ ബോർഡും ശ്രദ്ധയിൽപെട്ടില്ല. എക്സൈസ് ഓഫീസ് ആണെന്ന് മനസിലായപ്പോഴേക്കും പിടി വീണു.

വിട്ടോടാ എന്നുപറഞ്ഞ് തിരിഞ്ഞോടിയെങ്കിലും രക്ഷയില്ല, കൂടെയോടിയ ഉദ്യോഗസ്ഥരെ ഈ കഞ്ചാവ് സംഘത്തിന് തോൽപ്പിക്കാനായില്ല. പിന്നീട് നടന്ന തിരച്ചിലിൽ 5 ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷീഷ് ഓയിലും കണ്ടെടുത്തു. അധ്യാപകരോട് ഉദ്യോഗസ്ഥർ വിവരമറിയിക്കുകയും ലഹരി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

വിദ്യാർഥികൾക്ക് കൗൺസലിങും നൽകി. ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ തമാശ നമുക്ക് അറിയാം, എന്നാൽ കഞ്ചാവ് കത്തിക്കാൻ തീപ്പെട്ടി അന്വേഷിച്ച് എക്സൈസ് ഓഫീസിൽ കയറിയാലോ, എങ്ങനെയായിരിക്കും എന്ന് ഈ സംഭവം കാണിച്ചു തരുന്നു.

  എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും

Story Highlights: Students on school tour mistakenly enter excise office seeking matches for cannabis, leading to their arrest

Related Posts
കേരളത്തിലെ ലഹരിമരുന്ന് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി
drug cases in kerala

കേരളത്തിലെ വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. യുവാക്കൾക്ക് പ്രതീക്ഷയും Read more

ലഹരിയും അക്രമവും തടയാൻ കർമ്മ പദ്ധതി; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
drug abuse kerala

സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ മുഖ്യമന്ത്രി വിവിധ സംഘടനകളുടെ യോഗം Read more

മരണ മണി മുഴക്കി ലഹരി ഉപയോഗം; മലപ്പുറത്ത് ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ച 10 യുവാക്കൾക്ക് എച്ച്ഐവി
HIV outbreak

വളാഞ്ചേരിയിൽ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ചതിലൂടെ പത്ത് യുവാക്കൾക്ക് എച്ച്ഐവി ബാധ Read more

  ആയിരം ഖുറേഷിയ്ക്ക് അര സ്റ്റീഫൻ
2025 യുജിസി കരട് ചട്ടങ്ങൾ: കേരളത്തിന്റെ നിലപാട് റിപ്പോർട്ട് സമർപ്പിച്ചു
UGC Draft Regulations

2025-ലെ യുജിസി കരട് ചട്ടങ്ങളെ സംബന്ധിച്ച കേരളത്തിന്റെ നിലപാട് വിശദീകരിക്കുന്ന റിപ്പോർട്ട് യുജിസി Read more

ലഹരി വിരുദ്ധ യാത്ര എറണാകുളത്തേക്ക്
Kerala Yatra

ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ കേരള Read more

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് സമാപിക്കും
SSLC Exam

ഇന്ന് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ അവസാനിക്കും. ജീവശാസ്ത്രമാണ് എസ്എസ്എൽസിയിലെ അവസാന പേപ്പർ. Read more

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും
differently-abled teachers

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായ ഉദ്യോഗാർത്ഥികളെ Read more

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം
SSLC Exam

ഇക്കൊല്ലത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,25,861 വിദ്യാർത്ഥികളാണ് എസ്എസ്എൽസി Read more

വിതുരയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് അമ്മയെ മകനും കാമുകിയും ചേർന്ന് മർദ്ദിച്ചു
drug abuse assault

വിതുരയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് അമ്മയെ മകനും കാമുകിയും ചേർന്ന് മർദ്ദിച്ചു. Read more

Leave a Comment