
അഫ്ഗാനിസ്ഥാനിൽ ശരീഅത്ത് നിയമപ്രകാരമുള്ള കൈവെട്ടും തൂക്കിക്കൊലയും അടക്കമുള്ള കടുത്ത ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് താലിബാൻ്റെ മുതിർന്ന നേതാക്കളിൽ ഒരാളായ മുല്ല നൂറുദ്ദീൻ തുറാബി അറിയിച്ചു.
“സ്റ്റേഡിയത്തിൽ വച്ച് ശിക്ഷാരീതികൾ നടപ്പിലാക്കുന്നത് എല്ലാവരും വിമർശിച്ചു. എന്നാൽ അവരുടെ നിയമങ്ങളെപ്പറ്റിയും ശിക്ഷാരീതികളെപ്പറ്റിയും ആരും ഒന്നുംതന്നെ പറഞ്ഞില്ല. ഞങ്ങളുടെ നിയമങ്ങൾ എന്താവുമെന്നത് ആരും ഞങ്ങളോട് പറയേണ്ട കാര്യമില്ല. ഞങ്ങൾ ഇസ്ലാം പിന്തുടർന്ന് ഖുറാനിലെ നിയമങ്ങൾ ഉണ്ടാക്കും.”- എന്നായിരുന്നു തുറാബിയുടെ വാക്കുകൾ.
അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിനിടെയാണ് താലിബാൻ നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ തവണ താലിബാൻ അധികാരമേറ്റപ്പോൾ ഇത്തരം ശിക്ഷാരീതികൾ ലോകവ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
ആദ്യ തവണ താലിബാൻ ഭരണത്തിലേറിയപ്പോൾ നന്മ പ്രചരിപ്പിക്കുന്നതും തിന്മ തടയുന്നതുമായ നേതാവായിരുന്നു തുറാബി. അക്കാലത്ത് കാബൂളിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ചാണ് ശിക്ഷകൾ നടപ്പാക്കിയിരുന്നത്.ഇതിനെതിരെ പ്രതിഷേധിച്ച് ലോക രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.
Story highlight: Strict punishment executions will be enforced in Afghanistan says Taliban.