അഫ്ഗാനിസ്ഥാനിലെ പോളിയോ വാക്സിനേഷന് ക്യാംപെയ്നുകള് താലിബാന് നിര്ത്തിവച്ചതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഈ നടപടി പോളിയോ നിര്മാര്ജനത്തില് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് യുഎന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം താലിബാന് എല്ലാ പോളിയോ വാക്സിനേഷന് ക്യാംപെയ്നുകളും താല്ക്കാലികമായി നിര്ത്തിവയ്ക്കാന് ഉത്തരവിട്ടു. എന്നാല് ഇതിനുള്ള ഔദ്യോഗിക വിശദീകരണം നല്കിയിട്ടില്ല.
സെപ്റ്റംബറിലെ പ്രതിരോധ കുത്തിവയ്പ്പ് ക്യാംപെയ്ന് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്പെന്ഷനെക്കുറിച്ചുള്ള അറിയിപ്പ് യുഎന്നിന് ലഭിച്ചത്. താലിബാന് നിയന്ത്രിത സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ആരും പ്രതികരിക്കാന് തയാറായിട്ടില്ല. വീടുകള്തോറുമുള്ള പ്രതിരോധ കുത്തിവയ്പ്പുകളില് നിന്ന് വ്യത്യസ്തമായി മസ്ജിദുകള് പോലെയുള്ള സ്ഥലങ്ങള് കേന്ദ്രീകരിച്ച് വാക്സിനേഷന് നടത്താനുള്ള ചര്ച്ചകള് പുരോഗമിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥര് വ്യക്തമാക്കിയിരുന്നു.
ഈ വര്ഷം അഫ്ഗാനിസ്ഥാനില് 18 പോളിയോ കേസുകളാണ് റിപ്പോര്ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 2023ല് ഇത് ആറ് കേസുകള് മാത്രമായിരുന്നു. പോളിയോ കേസുകള് വര്ധിച്ചിട്ടും പ്രതിരോധ കുത്തിവെപ്പുകള് നിര്ത്തിവയ്ക്കുന്നതില് വലിയ ആശങ്കയാണ് ലോകാരോഗ്യ സംഘടനയും രേഖപ്പെടുത്തുന്നത്.
Story Highlights: Taliban halts polio vaccination campaigns in Afghanistan, raising concerns about disease eradication efforts