ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. 2027 ലോകകപ്പിനായി യുവതാരങ്ങൾക്ക് വഴിയൊരുക്കാനുള്ള സമയമാണിതെന്ന് സ്മിത്ത് പറഞ്ഞു. പരിക്കേറ്റ പാറ്റ് കമിൻസിന് പകരക്കാരനായാണ് സ്മിത്ത് ടീമിനെ നയിച്ചത്.
2010-ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു സ്മിത്തിന്റെ അരങ്ങേറ്റം. 170 ഏകദിന മത്സരങ്ങളിൽ നിന്ന് 43.28 ശരാശരിയിൽ 5800 റൺസ് നേടിയിട്ടുണ്ട്. 12 സെഞ്ചുറികളും 35 അർദ്ധസെഞ്ചുറികളും സ്മിത്തിന്റെ പേരിലുണ്ട്. ഓസ്ട്രേലിയയ്ക്കായി രണ്ട് ലോകകപ്പുകൾ നേടിയ ടീമുകളിലും സ്മിത്ത് അംഗമായിരുന്നു – 2015ലും 2023ലും.
ഇന്ത്യയ്ക്കെതിരായ സെമിഫൈനലിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ സ്മിത്തായിരുന്നു (96 പന്തിൽ 73). ഏകദിന റൺവേട്ടക്കാരിൽ ഓസ്ട്രേലിയൻ താരങ്ങളിൽ 12-ാം സ്ഥാനത്താണ് സ്മിത്ത്. ഓൾറൗണ്ടറായ സ്മിത്ത് 28 വിക്കറ്റുകളും 90 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights: Steve Smith, the Australian cricket captain, announced his retirement from ODIs after their loss to India in the Champions Trophy semi-final.