Headlines

Politics

സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വിവാദ വിഷയങ്ങൾ ചർച്ചയായി

സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വിവാദ വിഷയങ്ങൾ ചർച്ചയായി

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച നടത്തി. ആഭ്യന്തര വകുപ്പ് നേരിടുന്ന വിഷയങ്ങളും സംസ്ഥാനത്തെ മറ്റു പോലീസ് വിഷയങ്ങളും ഉൾപ്പെടെ വിവാദ വിഷയങ്ങൾ ചർച്ച ചെയ്തു. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി എച്.വെങ്കിടേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ക്രൈംബ്രാഞ്ച് എഡിജിപിയെയും യോ​ഗത്തിൽ വിളിച്ച് വരുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഡിജിപി എം.ആർ അജിത്കുമാറും ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയും മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ചയിൽ ചർച്ചയായി. കഴിഞ്ഞ വർഷം മെയ് 22 നു തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എം.ആർ അജിത്കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളേയെ കണ്ടത് വലിയ വിവാദങ്ങൾക്ക് തിരിതെളിയിച്ചിരുന്നു. ഔദ്യോഗിക വാഹനം ഒഴിവാക്കി വിജ്ഞാനഭാരതി ഭാരവാഹിയുടെ സ്വകാര്യ വാഹനത്തിലായിരുന്നു എഡിജിപി ഹോട്ടലിൽ എത്തിയത്.

തൃശ്ശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വഴിയൊരുക്കിയെന്നും, ഇഡി കേസുകൾ ഇല്ലാതാക്കാൻ നടത്തിയ ഡീൽ ആയിരുന്നു കൂടിക്കാഴ്ച എന്നുമാണ് ആക്ഷേപം. അതേസമയം, മുൻകൂർ അപേക്ഷ പ്രകാരം എഡിജിപി എംആർ അജിത്കുമാർ നാല് ദിവസത്തെ അവധിയിൽ പ്രവേശിച്ചു. വിവാദങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നൽകിയ അപേക്ഷയിലാണ് എഡിജിപി അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.

Story Highlights: Kerala State Police Chief meets CM Pinarayi Vijayan to discuss controversial issues and police matters

More Headlines

വയനാട് ദുരന്തം: രക്ഷാപ്രവർത്തന ചെലവ് കണക്കുകൾക്കെതിരെ കെ സുധാകരൻ
ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം അവസാനിച്ചു, ബുധനാഴ്ച വോട്ടെടുപ്പ്
പിവി അന്‍വറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് ഷിയാസ്; വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന് ആരോപ...
വയനാട് ദുരന്ത സഹായ നിധി: വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രി
രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ; വിവാദ പരാമർശവുമായി ശിവസേന എംഎൽഎ
വയനാട് ദുരിതാശ്വാസ പ്രവർത്തനം: സർക്കാർ കണക്കുകൾ വ്യാജമെന്ന് പി.എം.എ സലാം
അരവിന്ദ് കെജ്രിവാൾ നാളെ രാജി വയ്ക്കും; പുതിയ മുഖ്യമന്ത്രിയെ കുറിച്ച് ചർച്ചകൾ സജീവം
വയനാട് ദുരന്തം: പിണറായി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കെ സുരേന്ദ്രൻ; മറുപടിയുമായി മന്ത്രി കെ രാജ...
കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണ ശമ്പളം: പ്രസിഡന്റിന് പരാതി നൽകിയ ചാരുമൂട്ടുകാരൻ സിദ്ധാർത്ഥൻ വിജയ...

Related posts

Leave a Reply

Required fields are marked *