വയനാട് ദുരന്തം: പുനരധിവാസം പുരോഗമിക്കുന്നു, ഓണാഘോഷം ഒഴിവാക്കി – മുഖ്യമന്ത്രി

Anjana

Wayanad landslide rehabilitation

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിദഗ്ധരും ജനപ്രതിനിധികളുമായി ചർച്ച നടത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും എല്ലാവരുടെയും അഭിപ്രായം പരിഗണിച്ച് പുനരധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തബാധിത മേഖലയിലെ 729 കുടുംബങ്ങൾക്കായി 75 സർക്കാർ ക്വാർട്ടേഴ്സുകൾ വാസയോഗ്യമാക്കുകയും 105 വാടക വീടുകൾ അനുവദിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തിൽ 179 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. മരിച്ച 59 പേരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ വീതവും 691 കുടുംബങ്ങൾക്ക് 10,000 രൂപ അടിയന്തര ധനസഹായവും നൽകിയതായി അദ്ദേഹം അറിയിച്ചു. ദുരന്തബാധിത മേഖലയുടെ പുനരുജ്ജീവനത്തിന് ബാങ്കുകളുടെ പിന്തുണ ആവശ്യമാണെന്നും ലോണുകൾ എഴുതിത്തള്ളണമെന്ന ആവശ്യം ബാങ്കേഴ്സ് യോഗത്തിൽ ഉന്നയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ, സർക്കാർ ആഭിമുഖ്യത്തിലുള്ള ആഘോഷങ്ങൾ മാത്രമാണ് ഒഴിവാക്കിയതെന്നും മറ്റെല്ലാം മുറപോലെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓണത്തിന് മഞ്ഞകാർഡുകാർക്ക് 13 ഇന ഭക്ഷ്യ കിറ്റ് നൽകുമെന്നും ഓണ ചന്തകൾ സെപ്റ്റംബർ 6 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Kerala government cancels Onam celebrations due to Wayanad landslide disaster

Leave a Comment