Headlines

Awards, Cinema

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

state film award

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കപ്പേളയിലെ അഭിനയത്തിന് അന്നബെന്നും വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്കും മികച്ച നടീ നടൻ മാർക്കുള്ള പുരസ്കാരങ്ങൾ ലഭിച്ചു.

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ പ്രധാന അഭിനേതാക്കൾ.

സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് രണ്ടാമത്തെ മികച്ച ചിത്രം.

എന്നിവർ എന്ന സിനിമയിലെ സംവിധാനത്തിലൂടെ സിദ്ധാർത്ഥ ശിവ മികച്ച സംവിധായകനായി. ഇതേ സിനിമയിലും ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയിലും അഭിനയിച്ച സുധീഷ് ആണ് മികച്ച സ്വഭാവനടൻ. 

വെയിൽ എന്ന ചിത്രത്തിൽ അഭിനയിച്ച ശ്രീരേഖ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരജേതാവായി.

മികച്ച കഥയ്ക്കുള്ള അവാർഡ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ  സെന്ന ഹെഗ്ഡേയ്ക്ക്  ലഭിച്ചു.

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ തിരക്കഥാകൃത്ത് ജിയോ ബേബിക്ക്  ഈ വിഭാഗത്തിനും പുരസ്കാരങ്ങൾ ഉണ്ട്.

മികച്ച ചായാഗ്രാഹകൻ ആയി കയറ്റം എന്ന സിനിമയിലൂടെ ചന്ദ്രു സെൽവരാജ് മാറി.

മാലിക്കിലെ തീരമേ എന്ന പാട്ടും ഭൂമിയിലെ മനോഹര സ്വർഗ്ഗം എന്ന സിനിമയിലെ സ്മരണകൾ കാടായി എന്ന പാട്ടും അൻവർ അലിയെ മികച്ച ഗാനരചയിതാവാക്കി.

സൂഫിയും സുജാതയും എന്ന സിനിമയിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിൻറെ സംവിധായകനായ എം ജയചന്ദ്രൻ ആണ് മികച്ച സംഗീത സംവിധായകൻ.

ഹലാൽ ലവ് സ്റ്റോറിയിലെ ‘സുന്ദരനായവനേ’, വെള്ളത്തിലെ ‘ആകാശമായവളേ’ എന്ന ഗാനങ്ങളിലൂടെ ഷഹ്ബാസ് അമൻ മികച്ച പിന്നണി ഗായകനായി.

‘വാതുക്കല് വെള്ളരി പ്രാവ്’ എന്ന ഗാനം ആലപിച്ച നിത്യ മാമ്മനാണ് പിന്നണി ഗായിക.

സീ യൂ സൂൺ എഡിറ്റ് ചെയ്ത മഹേഷ് നാരായണൻ മികച്ച എഡിറ്റർക്കുള്ള അവാർഡ് നേടി.

ആർട്ടിക്കിൾ 21 എന്ന ചിത്രത്തിലൂടെ റഷീദ് അഹ്മദ് മികച്ച മേക്കപ്പ് ആർട്ടിസ്റ്റായി.

മാലിക്കിൽ കോസ്റ്റ്യൂംസ് നിർവഹിച്ച ധന്യ ബാലകൃഷ്ണനാണ് മികച്ച വസ്ത്രാലങ്കാരം.


ജനപ്രിയ ചിത്രം സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും.

മുഹമ്മദ് മുസ്തഫ നവാഗത സംവിധായകൻ കപ്പേളയാണ് സിനിമ.

Story highlight  : State film awards announced.

More Headlines

നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts