സ്റ്റാര്‍ലിങ്കിന് ഡയറക്ട്-ടു-സെല്‍ സേവനം: നോര്‍ത്ത് കരൊലിനയ്ക്ക് എഫ്‌സിസി അനുമതി

Anjana

Starlink direct-to-cell service

സ്റ്റാര്‍ലിങ്കിന് ഡയറക്ട്-ടു-സെല്‍ സേവനങ്ങള്‍ നല്‍കാന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ അനുമതി നൽകി. സ്‌പേസ് എക്‌സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിനാണ് ഈ അനുമതി ലഭിച്ചത്. യുഎസിലെ പ്രമുഖ ടെലികോം കമ്പനിയായ ടി-മൊബൈലുമായി സഹകരിച്ചാണ് സ്റ്റാര്‍ലിങ്ക് ഈ സേവനം നൽകുന്നത്.

ഹെലെന്‍ കൊടുങ്കാറ്റ് ബാധിച്ച നോര്‍ത്ത് കരൊലിനയില്‍ സേവനം എത്തിക്കാനാണ് എഫ്‌സിസി ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് മേഖലയിലെ 74 ശതമാനം ടെലികോം ടവറുകളും തകരാറിലായ സാഹചര്യത്തിലാണ് ഈ പ്രത്യേക അനുമതി. അടിയന്തര സന്ദേശങ്ങള്‍ ഫോണിലെത്തിക്കുന്നതിനായി നോര്‍ത്ത് കരൊലിനയിലെ എല്ലാ നെറ്റ്‌വർക്കുകളിലും ഉപഗ്രഹ കണക്ടിവിറ്റി ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്ന് സ്റ്റാര്‍ലിങ്ക് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് മൊബൈല്‍ കണക്ടിവിറ്റി ലഭ്യമാകുന്നതോടെ, ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മൊബൈല്‍ ടവറുകളുടേയും മറ്റ് ടെലികോം ശൃംഖലയുടെയും പിന്തുണയില്ലാതെ നേരിട്ട് മൊബൈല്‍ ഫോണില്‍ നിന്ന് വിളിക്കാനും സന്ദേശങ്ങള്‍ കൈമാറാനും സാധിക്കും. ഇത് പ്രത്യേകിച്ചും പ്രകൃതി ദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ ആശയവിനിമയം സാധ്യമാക്കുന്നതിന് സഹായകമാകും.

Also Read; നുണ പ്രചാരണംകൊണ്ട് സര്‍ക്കാരിനെ ആക്രമിക്കുകയാണ് പ്രതിപക്ഷം; അതിനെ നേരിടുകതന്നെ ചെയ്യും: മുഖ്യമന്ത്രിക്കുവേണ്ടി എം ബി രാജേഷ്

Also Read; ഫ്ലോറിഡയെ വിഴുങ്ങാൻ മിൽട്ടൺ കൊടുങ്കാറ്റ്; മിൽട്ടണും മുകളിൽ പറന്ന് പടമെടുത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം

Story Highlights: Federal Communications Commission approves Starlink’s direct-to-cell service for disaster-hit North Carolina

Leave a Comment