
ചെന്നൈ: നിയമസഭയിൽ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാൽ ഇനി നടപടിയെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ എല്ലാ എം.എൽ.എമാരും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നുണ്ട്. കേട്ട് മടുത്തതോടെയാണ് പരിപാടി അവസാനിപ്പിക്കാൻ സ്റ്റാലിന് നേരിട്ട് ആവശ്യപ്പെടേണ്ടി വന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അനാവശ്യമായി നേതാക്കളെ പുകഴ്ത്തി സമയം കളയരുതെന്ന മുന്നറിയിപ്പും ഇനിയും ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന താക്കീതുമാണ് അദ്ദേഹം പാർട്ടി എം.എൽ.എമാർക്ക് നൽകുന്നത്.
Story highlight: Stalin Warned Other Members for unnecessary praising