Headlines

Crime News, Kerala News

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിദ്യാർത്ഥികൾക്ക് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിദ്യാർത്ഥികൾക്ക് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം

കോട്ടയം കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജിലെ വിദ്യാർത്ഥികൾക്ക് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. രണ്ടും മൂന്നും വർഷ വിദ്യാർത്ഥികളാണ് ആക്രമണത്തിന് ഇരയായത്. കോളേജിനു സമീപം സ്വകാര്യ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന മൂന്നു വിദ്യാർത്ഥികളെയാണ് ക്വട്ടേഷൻ സംഘം മർദ്ദിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ് എഫ് ഐ ഭാരവാഹിയായ ദീപുവിനെ തിരഞ്ഞെത്തിയ ക്വട്ടേഷൻ സംഘത്തിന് ആള് മാറിപ്പോയി തങ്ങളെ ആക്രമിച്ചതായി മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥികൾ പറയുന്നു. ദീപുവിനെ റൂമിൽ കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ട് ഇദ്ദേഹത്തെ റൂമിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ഇത് സാധിക്കാതെ വന്നതോടെ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

കോളേജിലെ സഹപാഠിയായ വിദ്യാർത്ഥിയും പിതാവും ചേർന്നാണ് ക്വട്ടേഷൻ നൽകിയതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സംഭവത്തിൽ ക്വട്ടേഷൻ നൽകി എന്ന പരാതിയിൽ വിദ്യാർത്ഥിയായ മിറാജിനെ കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇയാൾ കോളേജിലെ കെ.എസ്.യു നേതാവാണെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു.

Also Read: 56 വർഷങ്ങൾക്ക് മുൻപ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

Also Read: മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം, വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്ക്

Story Highlights: Students of St. Dominic’s College in Kanjirappally, Kottayam, were allegedly attacked by a quotation gang, mistaking them for an SFI leader.

More Headlines

ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി
തൃശൂരിൽ പൊലീസ് സ്റ്റേഷനിൽ എസ്.ഐയെ മർദിച്ചു; പ്രതി കസ്റ്റഡിയിൽ
പന്തളത്തെ മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട: രണ്ട് കോടി രൂപയുടെ കഞ്ചാവ് കസ്റ്റംസ് പിടികൂടി
വയോജന ദിനാചരണം: ലുലു മാളിൽ അമ്മമാരുടെ ഫ്ലാഷ് മോബ് ആവേശമായി
കോഴിക്കോട് വ്യാജ ഡോക്ടറുടെ ചികിത്സയിൽ രോഗി മരിച്ചു; കുടുംബം പരാതി നൽകി
ചേർത്തല: മദ്യപിക്കാൻ പണം നൽകാത്ത ഭാര്യയെ കുത്തിയ പ്രതിക്ക് 3 വർഷം തടവ്
കോലാപുരിൽ ബസിൽ വെച്ച് മരുമകനെ കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ
തിരുവനന്തപുരത്ത് 18 പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും; അറ്റകുറ്റപ്പണികൾ കാരണം

Related posts

Leave a Reply

Required fields are marked *