നാളെ ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്. മാർച്ച് 26-ന് പരീക്ഷകൾ അവസാനിക്കും. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.
പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടണമെന്ന് മന്ത്രി വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ഗൾഫ് മേഖലയിൽ നിന്ന് 682 കുട്ടികളും ലക്ഷദ്വീപിൽ നിന്ന് 447 കുട്ടികളും ഓൾഡ് സ്കീമിൽ 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്.
എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയം രണ്ട് ഘട്ടങ്ങളായി 72 ക്യാമ്പുകളിലാണ് നടക്കുക. 4,44,693 വിദ്യാർത്ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾക്കായി 2000 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഏപ്രിൽ മൂന്ന് മുതൽ 89 കേന്ദ്രങ്ങളിലായി പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണ്ണയം ആരംഭിക്കും.
Story Highlights: Over 4 lakh students in Kerala will appear for the SSLC and Plus Two examinations starting tomorrow.