ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് ശ്രീശന് ഫാര്മസ്യൂട്ടിക്കല്സിന്റെ എല്ലാ മരുന്നുകളും നിരോധിച്ചു. കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 17 കുട്ടികള് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കുകയാണ്. നിലവിൽ സംസ്ഥാനത്ത് മരുന്ന് വിതരണം നിര്ത്തിവയ്ക്കാന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് അറിയിച്ചു. തമിഴ്നാട് കാഞ്ചിപുരത്ത് പ്രവര്ത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസന്സ് റദ്ധാക്കാനുള്ള നടപടികള് ആരംഭിച്ചു.
ശ്രീശന് ഫാര്മസ്യൂട്ടിക്കല്സിന്റെ ലൈസന്സ് റദ്ദാക്കാനുള്ള നടപടികള് ആരംഭിച്ചതിന് പിന്നാലെയാണ് മരുന്ന് നിരോധിച്ചുകൊണ്ടുള്ള സര്ക്കാരിന്റെ അറിയിപ്പ് വന്നത്. സംസ്ഥാനത്ത് 5 വിതരണക്കാരാണ് ഈ മരുന്ന് വിതരണം ചെയ്യുന്നത്. ഇവര്ക്ക് മരുന്ന് വിതരണം നിര്ത്തിവയ്ക്കാന് നിര്ദേശം നല്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം ചുമ ജലദോഷം എന്നിവക്കുള്ള മരുന്നുകള് കുട്ടികള്ക്ക് ഡോക്ടറുടെ നിര്ദ്ദേശപ്രകാരം മാത്രമേ നല്കാവൂ എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കര്ശന നിര്ദ്ദേശവും.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി കഫ് സിറപ്പ് കഴിച്ച് 17 കുട്ടികള് മരിച്ച സംഭവം രാജ്യത്ത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇതിന് പിന്നാലെ മധ്യപ്രദേശില് രണ്ട് സിറപ്പുകള് കൂടി നിരോധിച്ചിട്ടുണ്ട്. റീലൈഫ് , റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് നിരോധിച്ചത്. ഈ രണ്ട് സിറപ്പുകളിലും ഉയര്ന്ന അളവില് ഡൈ എത്തിലീന് ഗ്ലൈക്കോള് കണ്ടെത്തിയിട്ടുണ്ട്.
മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികള് നാഗ്പൂരിലെ ആശുപത്രിയില് ചികിത്സയിലാണ് . ഇതില് ആറു പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. മരിച്ച 14 കുട്ടികളില് 11 പേരും ഉപയോഗിച്ചത് കോള്ഡ്രിഫ് കഫ് സിറപ്പ് ആണെന്നാണ് സൂചന.
ഉത്തര്പ്രദേശ്, ഉത്തരാഖണ്ഡ്, കര്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില് കോള്ഡ്രിഫ് കഫ് സിറപ്പ് നേരത്തെ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കിടയാക്കിയ കോള്ഡ്രിഫ് കഫ് സിറപ്പ് വിതരണം ചെയ്ത ശ്രീശന് ഫാര്മസ്യൂട്ടിക്കല്സിന്റെ എല്ലാ മരുന്നുകളും സംസ്ഥാനത്ത് നിരോധിച്ചത്. തമിഴ്നാട് കാഞ്ചിപുരത്ത് പ്രവര്ത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസന്സ് റദ്ദാക്കാനുള്ള നടപടികള് തമിഴ്നാട് ഡ്രഗ്സ് കണ്ട്രോളര് ആരംഭിച്ചു കഴിഞ്ഞു.
Story Highlights : Lack of quality; All medicines of Sreesan Pharmaceuticals banned in the state
ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള് വര്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കര്ശന നടപടികളുമായി മുന്നോട്ട് പോകുകയാണ്. നിലവിൽ ശ്രീശന് ഫാര്മസ്യൂട്ടിക്കല്സിന്റെ എല്ലാ മരുന്നുകളും സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. കൂടാതെ മരുന്ന് വിതരണം ചെയ്യുന്നവർക്ക് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.
Story Highlights: ഗുണനിലവാരമില്ലാത്തതിനെ തുടർന്ന് ശ്രീശന് ഫാര്മസ്യൂട്ടിക്കല്സിന്റെ എല്ലാ മരുന്നുകളും സംസ്ഥാനത്ത് നിരോധിച്ചു.