ശ്രീനാരായണഗുരു ഓപ്പണ് സര്വകലാശാലയിലേക്കുള്ള 2024-25 അധ്യയനവര്ഷത്തെ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് ഓണ്ലൈനായി അപേക്ഷിക്കാനുള്ള തീയതി നവംബര് 15 വരെ നീട്ടിയിരിക്കുന്നു. ആകെ 28 പ്രോഗ്രാമുകള്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതില് 16 യു.ജി. പ്രോഗ്രാമുകളും 12 പി.ജി. പ്രോഗ്രാമുകളുമാണുള്ളത്. ആറ് പ്രോഗ്രാമുകള് നാലുവര്ഷ ബിരുദഘടനയിലാണ് നടത്തുന്നത്.
ഓപ്പണ് ആന്ഡ് ഡിസ്റ്റന്സ് ലേണിങ് മാതൃകയിലാണ് ക്ലാസുകള് നടത്തുന്നത്. മിനിമം യോഗ്യതയുള്ള ആര്ക്കും പ്രായപരിധിയോ മാര്ക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഉപരിപഠനം നടത്താം. ടി.സി. നിര്ബന്ധമല്ല. നിലവില് ഒരു അക്കാദമിക് പ്രോഗ്രാം ചെയ്യുന്നവര്ക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേസമയം പഠിക്കാന് സാധിക്കും.
നാലുവര്ഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവര്ക്ക് മൂന്നുവര്ഷം കഴിഞ്ഞാല് നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സര്ട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷന് നല്കും. കൂടുതല് വിവരങ്ങള്ക്ക് സര്വകലാശാലയുടെ വെബ്സൈറ്റ് സന്ദര്ശിക്കുകയോ നല്കിയിരിക്കുന്ന ഫോണ് നമ്പറുകളില് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
Story Highlights: Sree Narayana Guru Open University extends online application deadline for 2024-25 UG and PG programs to November 15