സിദ്ദിഖ്, മുകേഷ്, വി.കെ പ്രകാശ് എന്നിവർക്കെതിരെ ലൈംഗികാതിക്രമ കേസുകൾ: പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു

നിവ ലേഖകൻ

Kerala sexual abuse cases investigation

സിദ്ദിഖിനെതിരായ കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനാണ് പുതിയ സംഘം. ക്രൈം ബ്രാഞ്ച് എസ്. പി മധുസൂദനൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ വിജു കുമാർ, മ്യൂസിയെ എസ്എച്ച്ഒ, എസ് ഐ എന്നിവരാണ് സംഘത്തിലുൾപ്പെട്ടിട്ടുള്ളത്. നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. നടനും എംഎല്എയുമായ മുകേഷിനെതിരായ ബലാത്സംഗ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്പി പൂങ്കുഴലിയാണ് അന്വേഷണത്തിന് നേതൃത്വം നല്കുക.

ചേർത്തല ഡിവൈഎസ്പി ബെന്നിയാണ് മുകേഷിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. കൊച്ചിയിലെ നടിയുടെ പരാതിയില് നടന് ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണ മേൽനോട്ടം എസ് പി പൂങ്കുഴലിക്കാണ്. ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി. കെ പ്രകാശിന് എതിരെ കൊല്ലം പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.

  നെടുമങ്ങാട് മാർക്കറ്റിലെ കൊലപാതകം: രണ്ട് പ്രതികൾ പോലീസ് കസ്റ്റഡിയിൽ

IPC 354 A (1) i വകുപ്പാണ് ചുമത്തിയത്. 2022ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ച് സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരിയുടെ പരാതി. അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

നാളെ പ്രത്യേക അന്വേഷണസംഘത്തിന് പരാതി കൈമാറും.

Story Highlights: New investigation teams formed for sexual abuse cases against Siddique, Mukesh, and V.K. Prakash in Kerala

Related Posts
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; 2 പേർ അറസ്റ്റിൽ
Koduvalli kidnapping case

കൊടുവള്ളിയിൽ അനൂസ് റോഷനെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് Read more

വ്യാജ പരാതി: നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു
fake theft case

വ്യാജ മോഷണ പരാതിയിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു അറിയിച്ചു. തന്നെ മാനസികമായി Read more

  എറണാകുളത്ത് പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ
ഭർതൃകുടുംബത്തെ വിഷമിപ്പിക്കാൻ മകളെ കൊന്നു; സന്ധ്യയുടെ കുറ്റസമ്മതം
Ernakulam child murder

എറണാകുളത്ത് നാല് വയസ്സുകാരി മകൾ കല്യാണിയെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. ഭർത്താവിൻ്റെ കുടുംബത്തിന് Read more

സ്വർണ്ണമോഷണ കേസ്: ദളിത് യുവതിയെ പീഡിപ്പിച്ച എ.എസ്.ഐക്ക് സസ്പെൻഷൻ
custodial harassment

സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ Read more

കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസുകാരന് കുത്തേറ്റു
Policeman stabbed

കോട്ടയം മെഡിക്കൽ കോളേജിൽ ഒഡീഷ സ്വദേശി പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ Read more

ബിന്ദുവിനെ കുടുക്കിയ കേസ്: കൂടുതൽ പൊലീസുകാർക്ക് വീഴ്ച
Custodial harassment case

ബിന്ദുവിനെ വ്യാജ മോഷണക്കേസിൽ കുടുക്കി പീഡിപ്പിച്ച കേസിൽ കൂടുതൽ പോലീസുകാർക്ക് വീഴ്ച സംഭവിച്ചതായി Read more

മകളെ പുഴയിലെറിഞ്ഞ കേസ്; പ്രതിക്ക് കുറ്റബോധമില്ലെന്ന് പോലീസ്
daughter murder case

നാല് വയസ്സുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കുറ്റബോധമില്ലെന്ന് പോലീസ്. പ്രതിയായ Read more

  കൊല്ലത്ത് പതിനാലുകാരനെ കാണാനില്ല; ട്യൂഷനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
ആലുവയില് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ സംഭവം; മുമ്പും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കുടുംബം
Aluva child missing case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ Read more

കാണാതായ മൂന്ന് വയസ്സുകാരി; കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് അമ്മയുടെ മൊഴി
missing child case

എറണാകുളം തിരുവാങ്കുളത്തുനിന്ന് കാണാതായ മൂന്ന് വയസ്സുകാരിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കുട്ടിയെ താൻ Read more

പേരൂർക്കടയിൽ ദളിത് യുവതിക്കെതിരെ അതിക്രമം; എസ്ഐക്ക് വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
Dalit woman harassment

പേരൂർക്കടയിൽ ദളിത് യുവതിക്കെതിരെ നടന്ന അതിക്രമത്തിൽ എസ്ഐക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ Read more

Leave a Comment