
ഓൺലൈൻ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഒ.ഡബ്ള്യു.) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നു.
പ്രത്യേകവിഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം 2018 മുതലാണ് ക്രൈംബ്രാഞ്ച് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇല്ലാതായത്.
എന്നാൽ,വിവിധതരം സാമ്പത്തികകുറ്റകൃത്യങ്ങൾ വർധിച്ചതോടെ ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരിക്കെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് കീഴിൽ പ്രത്യേക വിഭാഗമായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വേണമെന്നാവശ്യപ്പെട്ട് സർക്കാരിന് സമർപ്പിച്ച ശുപാർശ സർക്കാർ വീണ്ടും പരിഗണിക്കുകയായിരുന്നു.
ജില്ലകളിൽ സാമ്പത്തികകുറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേക യൂണിറ്റുകളിൽ ഡിവൈ.എസ്.പി.മാരും ഇൻസ്പെക്ടർമാരും ഉൾപ്പെട്ട സംഘമായിരിക്കും ഉണ്ടാകുക.
ഇ-കൊമേഴ്സ് വഴിയുള്ള തട്ടിപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ, ചിട്ടി തട്ടിപ്പ്, മറ്റ് സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയവയാണ് ഈ പ്രത്യേക യൂണിറ്റിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടവ.
Story highlight: Special Financial Crimes Unit in the Police