ടി.പി ചന്ദ്രശേഖരൻ വധക്കേസ്: അടിയന്തര പ്രമേയത്തിന് മറുപടി നൽകിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ്

ടി. പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി നൽകേണ്ട മറുപടി സ്പീക്കർ നൽകിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അവർ വ്യക്തമാക്കി. വിഷയം സബ്മിഷനായി പരിഗണിക്കാമെന്നാണ് സ്പീക്കർ പറഞ്ഞതെന്നും, അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്ന് മാത്രമാണ് വ്യക്തമാക്കിയതെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു.

ടി. പി കേസ് പ്രതികൾക്ക് മാത്രമായി ശിക്ഷായിളവ് നൽകാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തതെന്നും അവർ വ്യക്തമാക്കി.

സ്പീക്കറുടെ തീരുമാനത്തിൽ യാതൊരു അപാകതയും ചൂണ്ടിക്കാട്ടാനാവില്ലെന്നും സ്പീക്കറുടെ ഓഫീസ് പറഞ്ഞു. കെ.

കെ രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചുകൊണ്ട് സ്പീക്കർ നടത്തിയ പരാമർശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു. സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാമെന്നല്ലാതെ സർക്കാർ പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കിയിരുന്നു.

  എല്ഡിഎഫില് ഹാപ്പിയെന്ന് ജോസ് കെ. മാണി; മുന്നണി മാറ്റ ചര്ച്ചകള് തള്ളി
Related Posts
ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

  അമിത് ഷാ ജൂലൈ 13-ന് കേരളത്തിൽ; ബിജെപിയിൽ ഭിന്നത രൂക്ഷം
ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
Khadar dress controversy

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ Read more

രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വി.ഡി. സതീശൻ; ബിജെപി വോട്ട് പരിശോധിക്കണം
V.D. Satheesan

രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ രംഗത്ത്. ബിജെപി ദുർബല സ്ഥാനാർത്ഥിയെ Read more

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് എതിര്, കോണ്ഗ്രസ് അപകടകരം; വിമര്ശനവുമായി രാജീവ് ചന്ദ്രശേഖര്
Congress Jamaat-e-Islami alliance

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായ നിലപാട് പുലർത്തുന്ന സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കി
NK Sudheer expelled

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പാർട്ടിയിൽ നിന്ന് Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
കൂത്തുപറമ്പ് വെടിവെപ്പിന് റവാഡ ഉത്തരവാദിയല്ല; യുഡിഎഫിനെതിരെ എം.വി. ഗോവിന്ദൻ
Koothuparamba shooting

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. Read more

ആരോഗ്യരംഗത്ത് തീവെട്ടിക്കൊള്ള; സർക്കാർ കണക്കുകൾ മറച്ചുവെച്ചെന്നും വി.ഡി. സതീശൻ
health sector corruption

ആരോഗ്യമേഖലയിൽ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന് വി.ഡി. സതീശൻ. മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള Read more