അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് യാത്രികരുമായി സ്പേസ്എക്സ് ക്രൂ-10 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയിൽ നിന്നാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്. അമേരിക്കൻ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7. 03-നായിരുന്നു (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4. 30) വിക്ഷേപണം. ഒമ്പത് മാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഉൾപ്പെടെയുള്ളവരെ തിരികെ കൊണ്ടുവരാനാണ് ഈ ദൗത്യം.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആൻ മക്ക്ലെയിൻ, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരിൽ പെസ്കോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിലെ യാത്രികർ. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തിച്ചേരുന്നതോടെ, നിലവിൽ അവിടെയുള്ള സുനിത വില്യംസും സംഘവും മാർച്ച് 19-ന് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. കഴിഞ്ഞ ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയത്. വിക്ഷേപണത്തിന് മുമ്പ്, കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രൂ-10 ദൗത്യം നേരത്തെ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ഇന്ന് രാത്രി 11. 30-ഓടെ പേടകം ഐഎസ്എസുമായി ഡോക്കിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13-ഓടെ മടങ്ങാനായിരുന്നു സുനിതയുടെയും ബുച്ചിന്റെയും ആദ്യ പദ്ധതി.
Have a great time in space, y'all!
#Crew10 lifted off from pic. twitter. com/9Vf7VVeGevStory Highlights: SpaceX Crew-10 launched to bring back Sunita Williams and Butch Wilmore, stranded on the ISS for nine months.