വിതുര(തിരുവനന്തപുരം): ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് വിതുരയിൽ അമ്മയെ മകനും കാമുകിയും ചേർന്ന് മർദ്ദിച്ചു. മേമല സ്വദേശി മെഴ്സി(57)യെ ആണ് മകൻ അനൂപും(23) പത്തനംതിട്ട സ്വദേശിന സംഗീത(19)യും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഞായറാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനമെന്ന് പോലീസ് അറിയിച്ചു.
വിതുര പോലീസ് പ്രതികളായ അനൂപിനെയും സംഗീതയെയും അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ മുന്നിൽ വെച്ചാണ് മർദ്ദനം നടന്നത്. റോഡിലേക്ക് വലിച്ചിഴച്ചും മർദ്ദിച്ചതായി പോലീസ് പറഞ്ഞു. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഇരുവരും വീട്ടിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നത് പതിവാണെന്ന് മേഴ്സി പോലീസിന് മൊഴി നൽകി. അനൂപിനെ (23) നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഗീതയും റിമാൻഡിലാണ്.
Story Highlights: A son and his girlfriend attacked his mother in Vithura, Kerala, for questioning his drug use.