എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനം നടത്തി. ദിവസവും എസ്എൻഡിപിയെയും തന്നെയും കുറ്റപ്പെടുത്തുന്നത് ഒരാൾ മാത്രമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
അറിയാത്തപിള്ള ചൊറിയെറിയുമ്പോഴറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എൻഡിപിയുടെ ശക്തി മലബാറിലെ സിപിഐഎം നേതാക്കൾക്ക് അറിയില്ലായിരിക്കാമെങ്കിലും പിണറായി വിജയന് നന്നായി അറിയാമെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ഗോവിന്ദൻമാഷിന് എസ്എൻഡിപിയുടെ ശക്തി അറിയില്ലെന്നും തെരഞ്ഞെടുപ്പ് തോൽവിയിലാണ് എസ്എൻഡിപിയെ വിമർശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വള്ളം മുങ്ങാൻ പോകുന്നതിന് എന്തിന് എസ്എൻഡിപിയെ പിടിച്ചു വെള്ളത്തിൽ ഇടുന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു.
എല്ലാക്കാലത്തും എസ്എൻഡിപി ഇടതുപക്ഷത്തിന് ഐശ്വര്യമാണെന്നും തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലപ്പുഴയിലെ തോൽവി അമിതമായ ന്യൂനപക്ഷ പ്രീണനത്താലാണെന്ന് അദ്ദേഹം ആരോപിച്ചു.
എം ആരിഫ് ജനകീയനല്ലാത്ത സ്ഥാനാർത്ഥിയാണെന്നും ന്യൂനപക്ഷമാണെങ്കിലും ജനങ്ങളുമായി ബന്ധമില്ലാത്തയാൾ എങ്ങനെ ജയിക്കുമെന്നും വെള്ളാപ്പള്ളി ചോദ്യമുന്നയിച്ചു.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ