ജനപ്രിയ ആപ്ലിക്കേഷനായ സ്നാപ്ചാറ്റിൽ പുതിയ അപ്ഡേഷനുകൾ വരുന്നു. കഴിഞ്ഞ 12 വർഷമായി സ്നാപ്ചാറ്റിലുള്ള ‘മെമ്മറീസ്’ ഫീച്ചറിന് ഇനി ഉപയോക്താക്കൾ വില നൽകേണ്ടി വരും. സൗജന്യമായി അൺലിമിറ്റഡ് മെമ്മറീസ് ആക്സസ് ചെയ്യുന്നതിന് ഈ അപ്ഡേഷനിലൂടെ മാറ്റം വരും. അഞ്ച് ജിബി വരെ മാത്രമാണ് ഇനി മുതൽ സൗജന്യമായി സ്റ്റോറേജ് ലഭിക്കുക.
ആഗോളതലത്തിൽ കമ്പനി ഈ ഫീച്ചർ അവതരിപ്പിക്കും. അഞ്ച് ജിബിയിൽ കൂടുതൽ ഫയലുകൾ സൂക്ഷിക്കണമെങ്കിൽ ഗൂഗിൾ ക്ലൗഡ്, ഐ ക്ലൗഡ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എടുക്കേണ്ടിവരും. സ്നാപ്ചാറ്റ് സ്റ്റോറേജ് പ്ലാൻസിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.
മെമ്മറീസ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം. സ്നാപ്ചാറ്റിൽ ക്യാമറ ബട്ടണിന്റെ സമീപത്തുള്ള “മെമ്മറീസ്” എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. തുടർന്ന് സ്ക്രീനിന്റെ മുകളിലെ “സെലക്ട്” ഓപ്ഷൻ ടാപ്പ് ചെയ്ത്, നൂറ് ഫോട്ടോ/വീഡിയോ തിരഞ്ഞെടുക്കുക. അതിനു ശേഷം താഴെയുള്ള “ഷെയർ” ഐക്കൺ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്ത ഫയലുകൾ ക്യാമറ റോളിലേക്ക് സേവ് ചെയ്യാനായി “ഡൗൺലോഡ്” ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങൾക്ക് ധാരാളം ഫോട്ടോകളും വീഡിയോകളും ഉണ്ടെങ്കിൽ ഈ പ്രക്രിയക്ക് കുറഞ്ഞ സമയം എടുക്കും. സ്നാപ്ചാറ്റ് ഒരു സമയം പരമാവധി 100 ഫോട്ടോ/വീഡിയോ മാത്രമേ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുകയുള്ളു. അതിനാൽ നിങ്ങളുടെ ഫോട്ടോകൾ പൂർണ്ണമായി ഡൗൺലോഡ് ആകുന്നതുവരെ ഇത് ആവർത്തിക്കുക.
പുതിയ മെമ്മറീസ് സ്റ്റോറേജ് പ്ലാനുകൾ സ്നാപ്ചാറ്റ് അവതരിപ്പിച്ചു. പ്ലാൻ 1-ൽ 100 ജിബി സ്റ്റോറേജിന് $1.99/മാസം (ഏകദേശം 165 രൂപ) ആണ് വില. പ്ലാൻ 2-ൽ 256 ജിബി സ്റ്റോറേജിന് $3.99/മാസം (ഏകദേശം 330 രൂപ) നൽകണം. അതുപോലെ പ്ലാൻ 3-ൽ 5 ടിഗാ ബൈറ്റ് സ്റ്റോറേജിന് $15.99/മാസം (ഏകദേശം 1400 രൂപ) ആണ് വില.
ഇപ്പോൾ സ്നാപ്ചാറ്റ് ഉപയോഗിക്കുന്നവർക്ക് 5 ജിബിയിൽ കൂടുതലുള്ള മെമ്മറീസ് 12 മാസം താൽക്കാലികമായി സൂക്ഷിക്കാൻ സ്നാപ്ചാറ്റ് അവസരം നൽകുന്നുണ്ട്. അതിനു ശേഷം പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്തില്ലെങ്കിൽ മെമ്മറീസ് ടാബിൽ നിന്ന് ഡാറ്റ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകും.
മെമ്മറീസ് സബ്സ്ക്രിപ്ഷൻ തുടങ്ങുന്നതിന് മുന്നേ സേവ് ചെയ്യാനായി ക്യാമറ റോളിലേക്ക് മെമ്മറീസ് നേരിട്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Story Highlights: സ്നാപ്ചാറ്റിൽ മെമ്മറീസ് ഫീച്ചറിന് ഇനി പണം നൽകേണ്ടി വരും; പുതിയ സ്റ്റോറേജ് പ്ലാനുകൾ അവതരിപ്പിച്ചു.