സ്നാപ്ചാറ്റ് ഓൺലൈൻ ഗ്രൂമിംഗിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം; യുകെയിൽ 7,000-ലധികം കേസുകൾ

Anjana

Updated on:

Snapchat online grooming
സോഷ്യൽ മീഡിയ രംഗത്തേക്കുള്ള സ്നാപ്ചാറ്റിന്‍റെ പ്രവേശനം ഫേസ്ബുക്കിനെയും ടിക് ടോക്കിനെയും വരെ കടത്തി വെട്ടിക്കൊണ്ടായിരുന്നു. പല പടിഞ്ഞാറൻ രാജ്യങ്ങളിലും ഇൻസ്റ്റഗ്രാമിനേക്കാൾ ജനപ്രിയമാണ് സ്നാപ്ചാറ്റ്. എന്നാൽ, ഈ ആപ്പ് കൂടുതലായി ഉപയോഗിക്കുന്നത് മുതിർന്നവരേക്കാൾ കുട്ടികളാണെന്നതാണ് യാഥാർഥ്യം. കുട്ടികളുടെ ചാരിറ്റിയായ എൻഎസ്‌പിസിസി പുറത്തുവിട്ട കണക്കനുസരിച്ച്, ഓൺലൈൻ ഗ്രൂമിംഗിനായി ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി സ്‌നാപ്‌ചാറ്റ് മാറിയിരിക്കുന്നു. 2024 മാർച്ച് വരെയുള്ള കാലയളവിൽ യുകെയിൽ ഇത്തരത്തിലുള്ള 7,000-ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രൂമിംഗുമായി ബന്ധപ്പെട്ട കേസുകളിൽ പകുതിയോളം സ്‌നാപ്‌ ചാറ്റ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നടത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്‍റർനെറ്റ് തന്ത്രങ്ങളെയാണ് ഓൺലൈൻ ഗ്രൂമിംഗ് എന്നതു കൊണ്ട് അർഥമാക്കുന്നത്. സ്‌നാപ് ചാറ്റ് അധികൃതർ, കൗമാരക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും യുവജനങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരോട് യാതൊരു വിട്ടുവീ‍ഴ്ചക്കും തയാറല്ലെന്നും വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ, കുട്ടികളുടെ സംരക്ഷണത്തിനായുള്ള നാഷണൽ പൊലീസ് ചീഫിന്‍റെ കൗൺസിൽ ലീഡ് ബെക്കി റിഗ്‌സ്, ഈ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അവർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ ഇടങ്ങൾ സൃഷ്ടിക്കുന്ന കമ്പനികളുടേതാണെന്നും, കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പാലിക്കേണ്ട നിയമങ്ങൾ ശക്തിപ്പെടുത്തുന്നുമെന്നും അവർ കൂട്ടിച്ചേർത്തു. Story Highlights: Snapchat emerges as the most widely used platform for online grooming, with over 7,000 cases reported in the UK

Leave a Comment