കൊച്ചി : ഇരുമ്പനത്ത് അന്തരീക്ഷത്തിൽ പെട്രോൾ ഗന്ധം.ഇതേ തുടർന്ന് ചോർച്ച കണ്ടെത്താൻ വിദഗ്ധ സംഘം പരിശോധന നടത്തി വരികയാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
200 മുതൽ 500 മീറ്റർ വരെ ചുറ്റളവിൽ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ സംഭരണികൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ കുഴലുകൾ ഭൂമിക്കടിയിലൂടെയാണ്.
ചോർച്ചയുണ്ടെന്നു സംശയിക്കപ്പെടുന്ന സ്ഥലങ്ങൾ ടേപ് ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്.എന്നാൽ പരിസരത്ത് ഇതുവരെയും ജാഗ്രതാ നിർദേശം നൽകിയിട്ടില്ല.
Story highlight : smell of petrol in atmosphere at Irumbanam, kochi.