സമസ്തയുടെ ആശയപരവും സംഘടനാപരവുമായ കാര്യങ്ങളില് ബാഹ്യശക്തികളുടെ ഇടപെടല് ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സംഘടനയെ മുന്നോട്ട് നയിക്കാന് യോഗ്യരായ നേതൃത്വം സമസ്തയ്ക്കുണ്ടെന്നും, അവര്ക്ക് സംഘടനയുടെ കാര്യങ്ങള് കൈകാര്യം ചെയ്യാന് അറിവുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. ആരും മേസ്തിരി ചമയാന് വരേണ്ടതില്ലെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
സമസ്തയും പാണക്കാട് സാദാത്തീങ്ങളും എല്ലാ കാലത്തും യോജിച്ചാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും, ഇനിയും അതേ നില തുടരുമെന്നും യോഗം വ്യക്തമാക്കി. ഈ ബന്ധത്തില് വിള്ളല് വീഴ്ത്താനുള്ള ആരുടെയും ശ്രമങ്ങള് പരാജയപ്പെടുമെന്നും അവര് പറഞ്ഞു.
സ്വന്തം പ്രവര്ത്തനങ്ങള് മറച്ചുവെക്കാന് ചിലര് നടത്തുന്ന വ്യാജ പ്രചാരണങ്ങളില് ആരും വഞ്ചിതരാവരുതെന്ന് യോഗം ആവശ്യപ്പെട്ടു. സമസ്തയുടെ സ്ഥാപന സംബന്ധിയായ കാര്യങ്ങളിലും ബാഹ്യ ഇടപെടലുകള് അനാവശ്യമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
Story Highlights: SKSSF state secretariat warns against external interference in Samasta’s affairs