ഇടുക്കി:
ലഹരിവിരുദ്ധ കേരള യാത്രയ്ക്ക് ഇടുക്കി ജില്ലയിൽ വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള SKN40 കേരള യാത്ര തൊടുപുഴ മുനിസിപ്പൽ ബസ്റ്റാന്റിൽ നിന്നാരംഭിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. ന്യൂമാൻ കോളേജ്, അൽ അസ്ഹർ കോളേജ്, സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും യാത്രയെ സ്വീകരിച്ചു.
ആംബുലൻസ് തൊഴിലാളികളുടെ സംഘടനയും യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലഹരിയുടെ കേന്ദ്രങ്ങളായി ക്യാമ്പസുകൾ മാറുന്നത് അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. സർക്കാർ നടപടികൾക്കൊപ്പം, സമൂഹം ഒന്നടങ്കം ലഹരിക്കും അക്രമത്തിനുമെതിരെ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനസിനെയും ശരീരത്തെയും തകർക്കുന്ന ലഹരിയെന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തൊടുപുഴ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയ യാത്രയ്ക്ക് വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. മൂലമറ്റം സെന്റ് ജോസഫ് കോളേജ്, മങ്ങാട്ടുകവല എന്നിവിടങ്ങളിലെ പരിപാടികളോടെ ഇടുക്കി ജില്ലയിലെ പര്യടനം സമാപിച്ചു.
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന ഈ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പി ജെ ജോസഫ് പറഞ്ഞു. Story Highlights:
PJ Joseph backs SKN40’s anti-drug drive in Idukki, calling for community action against substance abuse and campus drug rings.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ