കോട്ടയം: എസ്കെഎൻ ഫോർട്ടി കേരള യാത്രയുടെ കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം വിജയകരമായി പൂർത്തിയാക്കി. വൈക്കത്തുനിന്നും ആരംഭിച്ച യാത്ര ചങ്ങനാശ്ശേരിയിൽ സമാപിച്ചു. ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. വൈക്കം ബോട്ട് ജെട്ടി, ചീപ്പുങ്കൽ, കടുത്തുരുത്തി, കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ, ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പേർ യാത്രയെ സ്വാഗതം ചെയ്തു.
ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തുകൊണ്ട് കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലും കേരള യാത്ര എത്തിച്ചേർന്നു. നൂറുകണക്കിന് ആളുകളാണ് ആദ്യദിന പര്യടനത്തിൽ പങ്കെടുത്തത്. കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യാത്രക്ക് വൻ ജനപങ്കാളിത്തം ലഭിച്ചു.
രണ്ടാം ദിന പര്യടനം നാളെ രാവിലെ കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നും ആരംഭിക്കും. ഗുഡ്മോണിങ് ആർ ശ്രീകണ്ഠൻ നായർ ഷോയോടെയായിരിക്കും രണ്ടാം ദിന പരിപാടികൾക്ക് തുടക്കം കുറിക്കുക. കൂടുതൽ പേരുടെ പങ്കാളിത്തം രണ്ടാം ദിനത്തിലും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
Story Highlights: The SKN 40 Kerala Yatra successfully completed its first day in Kottayam district, promoting an anti-drug message.