Kozhikode◾: കേരളത്തിൽ സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും സ്കിൽ ഡെവലപ്മെൻ്റിനുമായി പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പിപിപി മാതൃകയിലായിരിക്കും പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കുക.
സംസ്ഥാനത്ത് വരുന്ന നിക്ഷേപകർക്കും നിലവിലുള്ള സംരംഭകർക്കും ആവശ്യമായ പ്രത്യേക സ്കിൽ ഉദ്യോഗാർത്ഥികൾക്ക് നൽകുന്നതിന് യൂണിവേഴ്സിറ്റി സഹായിക്കും. ഈ നാട്ടിൽ നിന്ന് തന്നെ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിന് സഹായകമാകും വിധമായിരിക്കും യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം. ഇതിലൂടെ നൈപുണ്യ വികസനത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനും സഹായകമാകുന്ന കോഴ്സുകൾ സർവകലാശാലയിൽ ലഭ്യമാകും.
വിഷൻ 2031 ന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ലിങ്ക്ഡ് ഇൻ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കേരളത്തിൻ്റെ ലോകപ്രശസ്തമായ ടാലൻ്റ്പൂളിനെ അപ്സ്കിൽ ചെയ്യുന്നതിനും ഇത് ലക്ഷ്യമിടുന്നു. അതുപോലെ നിക്ഷേപകർക്കാവശ്യമായ ടാലൻ്റുള്ള ചെറുപ്പക്കാരെ വാർത്തെടുക്കുന്നതിനുമായുള്ള ഈ കേന്ദ്രത്തിൽ ഒരു ഫെസിലിലേറ്ററുടെ സ്ഥാനമായിരിക്കും സംസ്ഥാന സർക്കാരിനുണ്ടാവുക.
ഇൻഡസ്ട്രിക്കാവശ്യമായ സ്കിൽ ഡെവലപ്മെൻ്റിനുള്ള കോഴ്സുകൾ ഇൻഡസ്ട്രികൾക്ക് തന്നെ ആരംഭിക്കാനും നടത്താനും കഴിയുന്ന വിധത്തിലായിരിക്കും യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം. ഈ സർക്കാരിൻ്റെ കാലത്തുതന്നെ വിഷയത്തിൽ പരമാവധി മുന്നേറ്റം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ ഒപ്പമുണ്ട്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു.
ഇന്റസ്ട്രിക്കാവശ്യമായ സ്കിൽ ഡെവലപ്മെന്റിനുള്ള കോഴ്സുകൾ തുടങ്ങുന്നതിനും, നടത്തുന്നതിനും യൂണിവേഴ്സിറ്റി സൗകര്യമൊരുക്കും. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ വിഷൻ 2031ന്റെ ഭാഗമായി ഇത് യാഥാർഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
ഇവിടെ വരുന്ന നിക്ഷേപകർക്കും, സംരംഭകർക്കും ആവശ്യമായ സ്കിൽ ഉദ്യോഗാർത്ഥികൾക്ക് നൽകുന്നതിന് യൂണിവേഴ്സിറ്റി സഹായിക്കും. പിപിപി മാതൃകയിൽ പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
Story Highlights: Kerala government plans to establish a new university in PPP model to promote skill development and entrepreneurship.



















