
ആലപ്പുഴ : കല്ലുപാലത്തിനു സമീപത്തായി പഴയ കെട്ടിടം പൊളിക്കുന്നതിനിടെ രണ്ടു തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും അസ്ഥി ഭാഗങ്ങൾ പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒരു വീടിനു പിന്നിലെ ചെറിയ ഗോഡൗണിനുള്ളിൽനിന്നുമാണ് വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചു തുടങ്ങിയ നിലയിൽ കണ്ടെത്തിയത്.അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ കാണപ്പെടുന്നതിനാൽ വൈദ്യ പഠനാവശ്യത്തിനു വേണ്ടി ആരെങ്കിലും സൂക്ഷിച്ചിരുന്നതാണോയെന്നും സംശയമുണ്ട്.
കെട്ടിടം പൊളിക്കുന്ന തൊഴിലാലികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഈ കെട്ടിടം പൊളിക്കുന്നതിനിടെയാണ് അസ്ഥികൂടങ്ങൾ കാണപ്പെട്ടത്. ആലപ്പുഴ ഡിവൈഎസ്പി, സൗത്ത് പൊലീസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Story highlight : Skeletons found in demolishing building in Alappuzha.