കോളറ: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം

നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് പ്രധാനമായും കോളറ പരത്തുന്നത്. മലിനമായ ഭക്ഷണത്തിലും ജലത്തിലുമാണ് ഈ ബാക്ടീരിയ കണ്ടു വരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നവർക്ക് കോളറ വരാനുള്ള സാധ്യത കൂടുതലാണ്. ഛർദ്ദി, അമിതമായ ക്ഷീണം, മനംമറിച്ചിൽ, കുഴിഞ്ഞ കണ്ണുകൾ, വരണ്ട വായ, അമിത ദാഹം, വരണ്ട ചർമം, മൂത്രമില്ലാത്ത അവസ്ഥ, കുറഞ്ഞ രക്തസമ്മർദം, താളം തെറ്റിയ ഹൃദയമിടിപ്പ് എന്നിവയെല്ലാം കോളറയുടെ ലക്ഷണങ്ങളാണ്. അതിസാരത്തിനും ശരീരത്തിന്റെ അത്യധികമായ നിർജലീകരണത്തിനും കാരണമാകുന്ന ബാക്ടീരിയൽ രോഗമാണ് കോളറ.

സമയത്തിന് ചികിത്സിച്ചില്ലെങ്കിൽ രോഗിയുടെ മരണത്തിനു വരെ ഇത് കാരണമാകാം. കോളറയെന്ന ജലജന്യ രോഗം തടയുന്നതിന് ചില മുൻകരുതലുകൾ അവലംബിക്കാം. പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കി തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക.

  കെ.എം. ഷാജഹാന് ജാമ്യം; പോലീസിൻ്റെ അറസ്റ്റ് നടപടിയെ ചോദ്യം ചെയ്ത് കോടതി

ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങൾ ശുചിയായി സൂക്ഷിക്കുക. ശരിയായി പാകം ചെയ്യാത്ത കടൽ മത്സ്യങ്ങൾ, പ്രത്യേകിച്ച് കക്കയിറച്ചി ഒഴിവാക്കുക. കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പിട്ട് നന്നായി കഴുകുക.

പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനു മുൻപ് നന്നായി കഴുകി വൃത്തിയാക്കുക. ശുചിമുറികൾ ഇടയ്ക്കിടെ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുക.

Related Posts
വീണാ ജോർജ് രക്ഷിതിന് ആദ്യാക്ഷരം കുറിച്ചു; എസ്എടി ആശുപത്രിയുടെ രക്ഷാപ്രവർത്തനത്തിന് അഭിനന്ദനം
Vidyarambham ceremony

പത്തനംതിട്ട ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ രാജേഷ്-രേഷ്മ ദമ്പതികളുടെ മകൻ രക്ഷിതിന് ആരോഗ്യ വകുപ്പ് Read more

വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

  കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 87,000 രൂപ
വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽവിരലുകൾ മുറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്
Medical College Investigation

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽവിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം Read more

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
phone argument stabbing

ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിൽ 17 വയസ്സുകാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. Read more

  രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക
കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 87,000 രൂപ
gold price Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ Read more

സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ; 2,5000 കോടിയുടെ നിക്ഷേപം
AI Township Kochi

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് Read more

കേരളത്തിൽ മത്തിയുടെ ലഭ്യത കുറയാൻ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
sardine availability

കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ പെരുകാൻ ഇടയായ കാരണം മൺസൂൺ Read more