
പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജോത് സിംഗ് സിദ്ദു തുടരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഹൈക്കമാൻഡ് നേതാക്കളുമായി ചേർന്ന യോഗതത്തിലാണ് സിദ്ദുവിനോട് അധ്യക്ഷ സ്ഥാനം തുടരാൻ നിർദേശിച്ചത്.
സിദ്ദു മുന്നോട്ടുവച്ച 18 ആവശ്യങ്ങളിൽ, ചിലത് ഉടൻതന്നെ പരിഹരിക്കാമെന്നും മറ്റുള്ളവ സമയോചിതമയ രീതിയിൽ നടപ്പിലാക്കാമെന്നും ഹൈക്കമാൻഡ് ഉറപ്പ് നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ നയിക്കുന്നതിനു സിദ്ദു നേതൃത്വം നൽകണമെന്നും ഹൈക്കമാൻഡ് നിർദേശിച്ചു.
കൂടിക്കാഴ്ചയ്ക്ക് ശേഷം പാർട്ടിയിൽ വിശ്വാസമുണ്ടെന്നാണ് സിദ്ദുവിന്റെ പ്രതികരണം.
Storyhighlight : sidhu continue as pcc president,Official announcement today.