Headlines

Crime News

ബലാത്സംഗക്കേസ്: സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം തിരക്കിട്ട നീക്കങ്ങളുമായി

ബലാത്സംഗക്കേസ്: സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം തിരക്കിട്ട നീക്കങ്ങളുമായി

ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ്. ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്‍ദേശം നല്‍കിയതനുസരിച്ച് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ല. ഒളിവില്‍ കഴിയുന്ന സിദ്ദിഖിനായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിദ്ദിഖിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കുകയും വിമാനത്താവളങ്ങളില്‍ എല്‍ഒസി ഇറക്കുകയും ചെയ്തിട്ടുണ്ട്. സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നത്. സിദ്ദിഖിന്റെ വീടുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി മുതല്‍ സിദ്ദിഖ് സംസാരിച്ച ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് സൈബര്‍ സെല്ലില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്.

സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. 2016 ജനുവരി 27ന് രാത്രി 12 മണിക്ക് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തിയതായും 28ന് വൈകിട്ട് 5 മണിവരെ അവിടെ ഉണ്ടായിരുന്നതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. നടിയുടെ മൊഴി പ്രകാരമുള്ള വിവരങ്ങള്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights: Special investigation team intensifies search for Siddique in rape case, may arrest him soon

More Headlines

സിദ്ദിഖിനെതിരെ രൂക്ഷ വിമർശനം; പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി
പഴനി ക്ഷേത്ര പ്രസാദത്തിൽ ഗർഭനിരോധന ഗുളിക കലർത്തുന്നുവെന്ന് ആരോപിച്ച സംവിധായകൻ അറസ്റ്റിൽ
സിദ്ധീഖിന്റെ ജാമ്യാപേക്ഷ തള്ളി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ബലാത്സംഗക്കേസ്: സിദ്ദിഖ് ഒളിവില്‍ പോയ ഹോട്ടല്‍ പൊലീസ് കണ്ടെത്തി
നടൻ സിദ്ദിഖ് ഒളിവിലെന്ന സംശയം; വീട്ടിൽ കാണാനില്ല, സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം
ബലാത്സംഗക്കേസ്: ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്
തെലങ്കാനയില്‍ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് പിടികൂടി; 15 കമ്പനികള്‍ക്കെതിരെ നടപടി
ബലാത്സംഗക്കേസ്: ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ; അറസ്റ്റ് ഉടൻ
കോയമ്പത്തൂർ സ്വദേശി തൃശൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; നാലുപേരെ തിരയുന്നു

Related posts

Leave a Reply

Required fields are marked *