Headlines

Kerala News

ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചു

ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചു

കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്, ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചതായി ഡോ. പി.ടി. ഉഷ എംപിയെ അറിയിച്ചു. മലബാറിലെ ട്രെയിൻ യാത്രക്കാരുടെ പ്രയാസം പരിഗണിച്ചാണ് ഈ തീരുമാനം. കഴിഞ്ഞ മാസം 29-ന് കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് റെയിൽവേ ജനറൽ മാനേജർക്കും പാലക്കാട് ഡിആർഎമ്മിനും നിർദേശം നൽകി, സാധ്യതാ പഠനം പൂർത്തിയാക്കി ഇന്നലെ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്ന സ്പെഷൽ എക്സ്പ്രസ് (06031/06032) സർവ്വീസുകൾക്കാണ് പയ്യോളിയിൽ രാവിലെ 8.57-നും, വൈകിട്ട് 6.12-നും സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ ട്രെയിൻ പയ്യോളിയിൽ നിർത്തിത്തുടങ്ങും. ജന്മനാട്ടിൽ സ്റ്റോപ്പ് അനുവദിച്ചതിൽ കേന്ദ്ര സർക്കാരിനും, കേന്ദ്ര റെയിൽ മന്ത്രിക്കും പി.ടി. ഉഷ എംപി നന്ദി അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മേഖലയായ പേരാമ്പ്ര ഉൾപ്പടെ മണിയൂർ, പയ്യോളി, തുറയൂർ, മറ്റ് സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്കാണ് പയ്യോളി സ്റ്റോപ്പ് അനുവദിക്കുന്നത് വഴി ഉപകാരപ്രദമാകുക. കോഴിക്കോട് നിന്ന് കേരളത്തിന് പുറത്തേക്ക് വന്ദേ ഭാരത് സർവീസിനായുള്ള അഭ്യർത്ഥനയും പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഒപ്പം പയ്യോളി, തിക്കോടി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും ആവശ്യപ്പെട്ടത് പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts