മധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന ജട്ട്ഖേഡിയിൽ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നടന്ന ക്രൂരമായ ആക്രമണം വലിയ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിൽ കടയുടമയായ വിശാൽ ശാസ്ത്രിക്ക് ഗുരുതരമായി പരിക്കേറ്റു. രോഹിത് എന്നയാളും കൂട്ടുകാരും ചേർന്നാണ് വിശാലിനെ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.
രോഹിത് തന്റെ ഭാര്യയ്ക്കൊപ്പം സാരി വാങ്ങാനായി കടയിൽ എത്തിയതായിരുന്നു. സാരികൾ തിരഞ്ഞെടുക്കുന്നതിനിടെ, വിലകൂടിയ സാരികൾക്കു പകരം ആയിരം രൂപയിൽ താഴെയുള്ളവ നൽകാൻ രോഹിത് കടയുടമയോട് ആവശ്യപ്പെട്ടു. എന്നാൽ, കടയുടമയായ വിശാൽ രോഹിതിനെ ‘അങ്കിൾ’ എന്ന് വിളിച്ച് മറുപടി പറഞ്ഞത് രോഹിതിനെ പ്രകോപിപ്പിക്കുകയായിരുന്നു.
കോപാകുലനായ രോഹിത് ഭാര്യയ്ക്കൊപ്പം കടയിൽനിന്ന് മടങ്ങിയെങ്കിലും, പിന്നീട് കൂട്ടുകാരുമായി തിരികെയെത്തി. ഇവർ ബെൽറ്റും വടിയും ഉപയോഗിച്ച് വിശാലിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ വിശാൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രോഹിത്തിനും കൂട്ടുകാർക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Story Highlights: Shop owner brutally assaulted by customer and friends after being called ‘uncle’ in front of wife in Bhopal, Madhya Pradesh.
anti alerjik süpürge servisi Bakım hizmetleri çok detaylı ve başarılıydı. https://bib.az/read-blog/84516