ഷിരൂര് ദുരന്തം: 72 ദിവസത്തെ തെരച്ചിലിനൊടുവില് അര്ജുന് നാട്ടിലേക്ക് മടങ്ങുന്നു

നിവ ലേഖകൻ

Shirur landslide search operation

കേരളത്തിന്റെ കണ്ണീരേറ്റുവാങ്ങി അര്ജുന് ജന്മനാട്ടിലേക്ക് നോവോര്മയായി മടങ്ങിയെത്തുന്നു. 2024 ജൂലൈ 16 ന് രാവിലെ 8. 30ന് ഉത്തര കന്നഡ ജില്ലയിലെ അങ്കോളക്കടുത്ത് ഷിരൂരില് കനത്ത മഴയെത്തുടര്ന്നുണ്ടായ മണ്ണിടിച്ചില് ആ പ്രദേശത്തെയാകെ നടുക്കി. ഷിരൂരിലെ വലിയ മല മുഴുവനായി താഴേക്ക് പതിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിക്കോട് കണ്ണാടിക്കല് സ്വദേശി അര്ജുനെ ട്രക്കുമായി കാണാതായെന്ന് കുടുംബത്തിന്റെ പരാതി വന്നു. കര്ണാടക സര്ക്കാരിന്റെ തെരച്ചില് പേരിന് മാത്രമെന്ന് കുടുംബം പരാതിപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങള് വാര്ത്ത നല്കിയതോടെ സംസ്ഥാന സര്ക്കാര് ഇടപെട്ടു. കര്ണാടക പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും ഫയര് ഫോഴ്സും തെരച്ചില് ഊര്ജിതമാക്കി.

ജൂലൈ 19ന് നാവിക സേനയും 20ന് റഡാര് സംഘവും എത്തി. റഡാര് ഉപയോഗിച്ചുള്ള ഭൂഗര്ഭ സ്കാനിങ് ജൂലൈ 20 ന് നടന്നു. മോശം കാലാവസ്ഥയും ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്ത്തനത്തിന് വെല്ലുവിളിയായി. 13 ആം ദിനവും തെരച്ചില് പരാജയപ്പെട്ടതോടെ കൂടുതല് യന്ത്രങ്ങള് വരുന്നതുവരെ പരിശോധന നിര്ത്തിവയ്ക്കാന്, ജൂലൈ 28ന് കര്ണാടക സര്ക്കാര് തീരുമാനിച്ചു.

  കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച യുവാവ് പിടിയിൽ

ഒടുവില്, കരയില് നിന്ന് 65 മീറ്റര് അകലെ ഗംഗാവലിപ്പുഴയുടെ 12 മീറ്റര് ആഴത്തില് നിന്ന് അര്ജുന്റെ ട്രക്കും മൃതദേഹവും കണ്ടെത്തി. അപകടം നടന്നതിന്റെ 72ആം നാള്. തുടര്ന്ന് ഇന്നലെയോടെ മൃതദേഹം അര്ജുന്റേത് തന്നെയെന്ന് ഡിഎന്എ പരിശോധനയില് തെളിഞ്ഞു. കണ്ണാടിക്കലെ വീട്ടുവളപ്പില് രാവിലെ 11 മണിയോടെയാണ് സംസ്കാര ചടങ്ങുകള് നടക്കുക.

Story Highlights: Timeline of Arjun’s search operation in Shirur landslide, spanning 72 days from July 16 to September 27, 2024.

Related Posts
കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 13 പേർ; കൂടുതലും സ്ത്രീകളും യുവാക്കളും
Kollam road accidents

കൊല്ലം ജില്ലയിൽ 16 ദിവസത്തിനിടെ 13 പേർ വാഹനാപകടങ്ങളിൽ മരിച്ചു. മരിച്ചവരിൽ കൂടുതലും Read more

  അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, ഫലം വൈകീട്ട്
ലഹരിക്കെതിരെ ജ്യോതിര്ഗമയ ബോധവത്കരണ പരിപാടികള്
anti drug campaign

ലഹരി മാഫിയയുടെ പിടിയില് നിന്ന് കേരളത്തെ രക്ഷിക്കാന് ലക്ഷ്യമിട്ടുള്ള എസ്കെഎന് 40 ജ്യോതിര്ഗമയയുടെ Read more

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Malappuram tourist bus accident

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ നിശ്ചയ Read more

മൂന്നാറിൽ കാട്ടാനകൾ എഎൽപി സ്കൂൾ തകർത്തു; വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമോ എന്ന് ആശങ്ക
Munnar wild elephants

മൂന്നാർ നയമക്കാട് ഈസ്റ്റിലെ എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ Read more

അനാരോഗ്യകരമായ തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷിക്കാം
pre-matric scholarship

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് പട്ടികജാതി വികസന Read more

അപൂർവ്വ രോഗം ബാധിച്ച കുഞ്ഞിന് സഹായം തേടി മലപ്പുറത്തെ ഒരു കുടുംബം
rare disease treatment

മലപ്പുറം വേങ്ങര സ്വദേശികളായ ഷാജി കുമാറിൻ്റെയും അംബികയുടെയും മൂന്ന് വയസ്സുള്ള മകൻ നീരവിന് Read more

  സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി
കോട്ടയത്ത് കാർ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
Kottayam car accident

കോട്ടയം പാമ്പാടി കുറ്റിക്കലിൽ കാർ സ്കൂൾ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു. മാമോദിസ Read more

അതിതീവ്ര മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
Kerala monsoon rainfall

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി Read more

ബംഗളൂരു ബന്നേർഘട്ടയിൽ സഫാരിക്കിടെ 12 കാരന് പുലിയുടെ ആക്രമണം
Leopard attack

ബംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ സഫാരിക്കിടെ 12 വയസ്സുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. Read more

കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച യുവാവ് പിടിയിൽ
sexual assault case

കൊല്ലത്ത് 65 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 27 വയസ്സുകാരനെ പോലീസ് Read more

Leave a Comment