Headlines

Accidents, Kerala News

ഷിരൂർ ദുരന്തം: 72 ദിവസത്തിനു ശേഷം അർജുന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി

ഷിരൂർ ദുരന്തം: 72 ദിവസത്തിനു ശേഷം അർജുന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി

ഷിരൂർ ഗംഗാവലിപ്പുഴയിൽ നിന്ന് 72 ദിവസത്തിനു ശേഷം അർജുന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. മനുഷ്യരും യന്ത്രസംവിധാനങ്ങളും ചേർന്ന് നടത്തിയ അതീവ ദുഷ്‌കരമായ തിരച്ചിലിലാണ് മുപ്പതുകാരനായ അർജുന്റെ മൃതദേഹഭാഗങ്ങൾ ഉൾപ്പടെയുള്ള ലോറി കണ്ടെത്തിയത്. ഈ സംഭവം മലയാളികളെയൊന്നാകെ ആശങ്കയുടെയും ആകാംഷയുടെയും മുൾമുനയിലാക്കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തകർന്ന ലോറിയുടെ ക്യാബിനിൽ നിന്നാണ് അർജുന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. അർജുന്റെ സഹോദരൻ അഭിജിത്ത് നെഞ്ചുലഞ്ഞ് പറഞ്ഞു: “ഏട്ടൻ ഉറക്കത്തിലായിരിക്കും ഉണ്ടായിരിക്കുക, ഒന്നും അറിഞ്ഞ് കാണില്ല, രാവിലെ എണീറ്റ് പോകാനുള്ള ഓർമ്മയിൽ കിടന്നതായിരിക്കും”. ലോറിയുടെ ക്യാബിനിൽ അര്ജുന്റെതായി ബാക്കിയായത് വീട്ടിൽ നിന്ന് കൊണ്ടുപോയ പുതയ്ക്കാനുള്ള പുതപ്പും ഷർട്ടും കളിപ്പാട്ടങ്ങളും മൊബൈൽ ഫോണുകളും മാത്രമായിരുന്നു.

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, മംഗളൂരിലെ ലാബിൽ നടക്കുന്ന ഡിഎൻഎ പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം കുടുബങ്ങൾക്ക് കൈമാറുക. അതേസമയം, മണ്ണിടിച്ചിലിൽ കാണാതായ ജഗന്നാഥ്, ലോകേഷ് എന്നിവരുടെ കാര്യത്തിൽ എന്തെങ്കിലും സൂചനകൾക്കായി കാത്തിരിപ്പ് തുടരുകയാണ് അവരുടെ കുടുംബവും.

Story Highlights: Arjun’s body parts found in Shiroor Gangavali river after 72 days of intense search

More Headlines

തൃശ്ശൂർ എടിഎം കൊള്ളക്കാർ തമിഴ്നാട്ടിൽ പിടിയിൽ; ഒരാൾ വെടിയേറ്റ് മരിച്ചു
തൃശ്ശൂർ എടിഎം കൊള്ളക്കേസ്: പ്രതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ, കണ്ടെയ്നറിൽ രക്ഷപ്പെടാൻ ശ്രമം
മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; മയക്കുമരുന്ന് ആവശ്യപ്പെട്ട് രോഗി
സുനിൽ ഗവാസ്കർ അയോധ്യയിൽ: ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി
നടന്‍ ബാലയ്‌ക്കെതിരെ മകള്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്; വീഡിയോ പങ്കുവെച്ച് വെളിപ്പെടുത്തല്‍
കേരളത്തില്‍ വീണ്ടും എംപോക്‌സ്: യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം വൈകും; കുടുംബത്തിന് കൈമാറുന്നതും വൈകിയേക്കും
തൃശൂരിൽ ഞെട്ടിക്കുന്ന എടിഎം കൊള്ള: മൂന്നിടങ്ങളിൽ നിന്ന് 60 ലക്ഷം രൂപ കവർന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Related posts

Leave a Reply

Required fields are marked *