ഷിരൂർ ദൗത്യം: ഗംഗാവലി പുഴയിൽ ലോറി കണ്ടെത്തി, നിർണായക വിവരങ്ങൾ പുറത്ത്

Anjana

Shiroor rescue mission

ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ ലോറി കണ്ടെത്തിയതായി സ്ഥിരീകരിച്ചിരിക്കുകയാണ്. ലോറി ഏതെന്ന് സ്ഥിരീകരിക്കാൻ ക്യാമറയുമായി ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി. തലകീഴായാണ് ലോറി കിടക്കുന്നതെന്നും ലോറിയുടെ ടയറും സ്റ്റിയറിങ്ങും കണ്ടെത്തിയതായും മാൽപെ പറഞ്ഞു.

ലക്ഷ്മണന്റെ ചായക്കട നിന്ന ഭാഗത്താണ് ലോറിയുള്ളതെന്ന് മാൽപെ അറിയിച്ചു. ഷിരൂരിൽ ലോറി ഉയർത്താൻ ക്രയിൻ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുഴയ്ക്കടിയിൽ മറ്റൊരു വാഹനവും കണ്ടെത്തിയതായി മാൽപെ അറിയിച്ചു. എന്നാൽ അത് ചെറിയ വാഹനത്തിന്റെ ഭാഗമാണെന്നും ലോറിയാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നതെന്നും മൽപേ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷിരൂരിലെ ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പ്രതികരിച്ചു. ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയതായും ഉടൻ പുറത്തെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്‍റെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്നും ബാക്കി മണ്ണിന് അടിയിൽ ആകും ഉള്ളതെന്നും മനാഫ് അറിയിച്ചു. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാൽപെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Story Highlights: Eshwar Malpe confirms discovery of lorry in Gangavali river during Shiroor rescue mission

Leave a Comment